കേരളം
നിയമം ലംഘിച്ചാല്‍ ഇനി പോക്കറ്റ് കാലിയാകും; ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി
ഇനി ഗതാഗത നിയമം ലംഘിച്ചാല്‍ പോക്കറ്റ് കാലിയാകും. ഗതാഗത നിയമലംഘനങ്ങളുടെ പിഴ കുത്തനെ ഉയര്‍ത്തി. കൂടാതെ കേന്ദ്ര മോട്ടര്‍ വാഹന നിയമഭേദഗതി ഇന്നു മുതല്‍ നിലവില്‍ വരും. ഇതിന് മുന്നോടിയായി ‘ട്രാഫിക് നിയമങ്ങള്‍ പാലിക്കൂ, നിങ്ങളുടെ കാശ് ലാഭിക്കൂ’ എന്ന പ്രചാരണവുമായി മോട്ടര്‍ വാഹന വകുപ്പും റോഡ് സുരക്ഷാ അതോറിറ്റിയും രംഗത്തെത്തിയിട്ടുണ്ട്.
നേരത്തെ നടന്ന നിയമലംഘനങ്ങള്‍ക്ക് പിഴശിക്ഷ തീരുമാനിക്കുന്നത് സെപ്റ്റംബര്‍ ഒന്നിന് ശേഷമാണെങ്കില്‍ പുതിയ പിഴ ബാധകമാകും. മദ്യപിച്ച് വാഹനമോടിച്ചാല്‍ 2,000 രൂപ മുതല്‍ 10,000 രൂപ വരെയാകും ഈടാക്കുക. സീറ്റ് ബെല്‍റ്റ്, ഹെല്‍മറ്റ് പിഴകള്‍ ആയിരമായി ഉയര്‍ത്തി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ പിഴ 10,000 രൂപയായി.
ലൈസെന്‍സ് ഇല്ലാതെ വാഹനമോടിച്ചാലും മത്സരയോട്ടത്തിനും 5,000 രൂപയാണ് പിഴ. ഹെല്‍മറ്റ്/ സീറ്റ്ബെല്‍റ്റ് ധരിക്കാത്തതിന്- 1,000, ഇന്‍ഷുറന്‍സില്ലാതെ വാഹനമോടിക്കലിന് 2,000, വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് 10,000, അപകടകരമായ ഡ്രൈവിങിന് 1,000 മുതൽ 5,000, വാഹനത്തിന് പെര്‍മിറ്റ് ഇല്ലെങ്കില്‍- 5,000-10,000 കൂടാതെ ലൈസെന്‍സ് വ്യവസ്ഥകള്‍ ലംഘിച്ചാല്‍- 25,000- 1 ലക്ഷം വരെയും പിഴയായി ഈടാക്കും.