ക്രൈം
സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ ജുൺ 18 ന് പരിഗണിക്കും
കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കഴിയുന്ന സിനിമ നിർമ്മാതാവ് ജോണി സാഗരിഗയുടെ ജാമ്യപേക്ഷ കോയമ്പത്തൂർ കോടതി ജുൺ 18 ന് ചൊവ്വാഴ്ച പരിഗണിക്കും. സിനിമ നിർമ്മാണ പങ്കാളിയാക്കാമെന്ന വ്യാജേന കോയമ്പത്തുർ സ്വദേശിയായ ദ്വാരക് ഉദയകുമാറിൽനിന്നും വാങ്ങിയ 2.75 കോടി രൂപ വാങ്ങിയ കേസിലാണ് മുപ്പത് ദിവസമായി കോയമ്പത്തുർ ജയിലിൽ റിമാൻ്റിൽ കിടക്കുന്നത്.
ഫിലിം ചേമ്പർ പ്രൊഡ്യുസേഴ്സ് അസോസിയേഷൻ സംഘടന ഭാരവാഹികൾ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെങ്കിലും തുടർച്ചയായി ഇത്തരം സാമ്പത്തിക ഇടപാട് നടത്തി കേസിലകപ്പെടുന്നത് അലോസരപ്പെടുത്തുന്നു, രക്ഷപ്പെടുത്താൻ അവർക്കും സാധിക്കുന്നില്ല.
ജോണി സാഗരിഗക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃശൂർ സ്വദേശി ജിൻസ് തോമസിൽ നിന്നും 2 കോടി രൂപ വാങ്ങി സിനിമയുടെ ലാഭവിഹിതം നൽകാമെന്ന് പറഞ്ഞ് വണ്ടി ചെക്ക് നൽകിയ കേസാണിത്. ചെക്ക് മടങ്ങിയപ്പോൾ നേരിൽ കാണാൻ ശ്രമിച്ചെന്നും, ഫോണിൽ പോലും ബന്ധപ്പെടാൻ കഴിയാതെ വന്നപ്പോഴാണ് കേസ് നൽകിയതെന്നും ജിൻസ് തോമസ് പറയുന്നു.
ഈ കേസിൽ തൃശൂരിലെ സി.ജെ.എം. കോടതി തുകയുടെ 20 ശതമാനമായ 40 ലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണമെന്ന് ഉത്തരവിട്ടെങ്കിലും അതും ജോണി സാഗരിഗ കെട്ടിവെച്ചിട്ടില്ല.
സിനിമ നിർമ്മാണ സംഘടന ഭാരവാഹികൾ കേസിന് മുൻപ് മാത്രമേ ഇത്തരം പ്രശ്നങ്ങളിൽ മധ്യസ്തത വഹിച്ച് പരിഹാരം കാണാൻ ശ്രമിക്കാറുള്ളു. കോടതി നടപടികൾ ആരംഭിച്ചാലും പരിഹരിക്കാൻ നിർമ്മാതാവ് സ്വയം തയ്യാറായാൽ മാത്രമേ സംഘടനക്ക് എന്തെങ്കിലും ചെയ്യാനാകു. ജോണി സാഗരിക അതിനും തയ്യാറായിട്ടില്ലെന്നാണറിവ്.
തുടർച്ചയായി സിനിമാ നിർമ്മാണ തട്ടിപ്പു കഥകൾ അടുത്ത കാലത്താണ് പുറം ലോകം അറിഞ്ഞു തുടങ്ങിയത്.
തുടക്കത്തിൽ തന്നെ ഇത്തരം കല്ലുകടികൾ നിർമ്മാണ സംഘടന നേതാക്കൾ ഇടപ്പെട്ട് പരിഹരിക്കാറാണ് പതിവ്. എന്നാൽ ഒരേ നിർമ്മാതാവ് ഒന്നിലധികം തട്ടിപ്പ് നടത്തി കേസുമായി മുന്നോട്ട് പോകുന്നതിനാൽ നിസാഹായവസ്ഥയോടെ നോക്കി നിൽക്കാനേ കഴിയു. സിനിമയുടെ അവസാന ഘട്ടത്തിൽ പണം പോരാതെ വരികയും മാർവാഡികളടക്കമുള്ളവരിൽ നിന്ന് സിനിമയുടെ അവകാശം നൽകി പണം വാങ്ങുന്നത് പതിവാണെങ്കിലും , പലരിൽ നിന്നും പല തവണകളായി പണം വാങ്ങി വഞ്ചിക്കപ്പെടുന്നവരുടെ എണ്ണം കൂടി വരുന്ന സാഹചര്യമാണുള്ളത്.
മലയാള സിനിമ നിർമ്മാണ ഘട്ടത്തിൽ എപ്പോഴും സഹായിച്ചിരുന്ന മാർവാഡികൾ, പക്ഷേ മലയാള സിനിമ ചെന്നൈയിൽ നിന്നും കേരളത്തിലേക്ക് പറിച്ചുനട്ടപ്പോഴാണ് കേരളത്തിലെ പ്രമുഖരെ തേടി സാമ്പത്തിക സഹായം ആവശ്യപ്പെട്ടു തുടങ്ങിയത്
ഈ രണ്ടു വ്യക്തികൾക്ക് പുറമെ KSFE യിൽ നിന്നും ചിട്ടിപിടിച്ച തുകയിൽ ലക്ഷങ്ങൾ ബാക്കി അടക്കാനുണ്ടെന്നറിയുന്നു. ഈ ഇടപാടിലും ഈടായി നൽകിയത് 2 കോടി നൽകിയ ജിൻസ് തോമസിൻ്റെ ഭൂമിയാണ്.
5 സിനിമകൾ നിർമ്മിക്കാൻ പണമിറക്കാൻ ക്ഷണിച്ച കൂട്ടത്തിലാണ് ദ്വാരക ഉദയകുമാരും ജിൻസ് തോമസും ഒപ്പം ചേർന്നത്.2.75 കോടി നൽകിയ ദ്വാരകിന് സിനിമയുടെ അവകാശം എഴുതി കൊടുത്തിരുന്നു. അതേ സിനിമയുടെ അവകാശം ചെന്നൈയിലെ ചൗദരി എന്ന മറ്റൊരാൾക്ക് കൊടുത്ത് ഒരു കോടി ജോൺ സാഗരിക വാങ്ങി. ചൗദരിയിൽ നിന്നും അവകാശം തിരിച്ചു വാങ്ങാനുള്ള പണമാകട്ടെ ജിൻസിൻ നിന്നും വാങ്ങി തരിമറി നടത്തി ജോണി സാഗരിഗ
മുപ്പത് ദിവസത്തെ റിമാൻ്റിനു ശേഷം ജൂൺ 18 ന് കോയമ്പത്തുർ കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യം അനുവദിക്കുമോ എന്നാണ് കണ്ടറിയേണ്ടത്.