ക്രൈം
കൊച്ചി ബാറിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചാം പ്രതി പിടിയിൽ
കലൂർ കത്രക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചാം പ്രതി പിടിയിൽ. കൊച്ചി കളമശ്ശേരി സ്വദേശിയായ മനുവിനെയാണ് പൊലീസ് പിടികൂടിയത്. ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ മറ്റു പ്രതികളെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മറ്റുള്ള പ്രതികൾക്കായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നതിനെതിരെയാണ് ഇപ്പോൾ അഞ്ചാം പ്രതി പിടിയിലായത്.
കളമശ്ശേരിയിൽ നിന്നാണ് ഇയാളെ നോർത്ത് പോലീസ് കസ്റ്റഡിയിലെടുത്തത്. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ മനു. മുൻപ് പിടിയിലായ സമീര്‍, വിജയ്, ദില്‍ഷന്‍ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. നോര്‍ത്ത് പൊലീസ്, ഡാന്‍സാഫ് സംഘം, സൈബര്‍ സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഞായർ രാത്രി പതിനൊന്നരയോടെയാണ് നഗര മധ്യത്തിലെ ബാറിൽ വെടിവയ്പുണ്ടായത്. ക്ലോസിംഗ് സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ നാലംഗസംഘം ആദ്യം ബാര്‍ മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഇവിടേയ്ക്കെത്തിയ ജീവനക്കാർ ആക്രമണം ചെറുത്തതോടെ ഇവരിൽ ഒരാള്‍ തോക്കെടുത്ത് ക്ലോസ് റേഞ്ചിൽ ജീവനക്കാരായ അഖില്‍നാഥ്, സുജിൻ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അക്രമിസംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!