കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: കമറുദ്ദീനെതിരായ എട്ട് കേസുകളില്‍ കൂടി അറസ്റ്റ്
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീനെതിരെ കൂടുതല്‍ അറസ്റ്റ്. കമറുദ്ദീനെതിരെ എട്ട് വഞ്ചന കേസുകളില്‍ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി.
അതേസമയം, 42 കേസുകളില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്റെ അഭിഭാഷകന് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും. നേരത്തെ എം.എല്‍.എയുടെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
സ്വാധീനമുള്ള വ്യക്തിയായതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ജാമ്യം അനുവദിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് നേരത്തേ കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി തള്ളിയത്.
അതേസമയം, തട്ടിപ്പ് കേസിലെ ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവില്‍ തുടരുകയാണ്.