കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ എം.എല്‍.എയുടെ ജാമ്യാപേക്ഷ തള്ളി
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന്റെ ജാമ്യാപേക്ഷ തള്ളി.
ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കമറുദ്ദീനെ കസ്റ്റഡിയില്‍ വിടണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടു.
11 കേസുകളില്‍ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളില്‍ റിമാന്‍ഡ് ചെയ്യും. ഒന്നാം പ്രതി പൂക്കോയ തങ്ങള്‍ ഇപ്പോഴും ഒളിവിലാണ്. അതേസമയം, കമറുദ്ദീന്റെ ജാമ്യാപേക്ഷയില്‍ ഇന്നലെ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദമാണ് നടന്നത്.
Read also: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എ രണ്ടാം പ്രതി
കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. എന്നാല്‍ പൊതുപ്രവര്‍ത്തകനെന്ന നിലയിലല്ല കച്ചവടക്കാരന്‍ എന്ന നിലയിലാണ് ഐ.പി.സി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നല്‍കി.
കമറുദ്ദീന്‍ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നായിരുന്നു സര്‍ക്കാര്‍ വാദം. കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുണ്ട്. രജിസ്റ്റാര്‍ ഓഫ് കമ്പനീസിന് 2017ന് ശേഷം രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. കമ്പനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു.
ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രൊസിക്യുഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് വാദിച്ചു. കമറുദ്ദീന്റെ ആസ്തി സംബന്ധിച്ച് വിവരങ്ങള്‍ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു.
എല്ലാത്തിനും ഉത്തരവാദി എം.ഡി പൂക്കോയ തങ്ങളെന്ന് പ്രതിഭാഗം വാദിച്ചു. പൂക്കോയ തങ്ങള്‍ ഒളിവിലായതിനാല്‍ രണ്ടാം പ്രതിയെ കസ്റ്റഡിയില്‍ വിടുന്നത് ശരിയല്ല.
ദൈനംദിന കാര്യങ്ങളില്‍ ചെയര്‍മാന് പങ്കില്ല. എം.എല്‍.എയെ സമൂഹത്തിന് മുന്നില്‍ താറടിക്കാനുള്ള ശ്രമമമാണ് കേസ്.
നിക്ഷേപം വാങ്ങുന്ന സമയത്ത് വഞ്ചന നടത്തണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് വഞ്ചനാക്കുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം വാദിച്ചു.
എം.എല്‍.എയെ കസ്റ്റഡിയില്‍ വിടാന്‍ വിസമ്മതിച്ച കോടതി പക്ഷെ കൂടുതല്‍ കേസുകളില്‍ അറസ്റ്റിന് അനുമതി നിഷേധിച്ചു. 30 കേസുകളില്‍ കമറുദ്ദീനെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ സംഘം അനുമതി തേടിയത്.
ഇതിന് അനുവാദം നല്‍കി. ഇതുവരെ 11 കേസുകളിലാണ് എം.എല്‍.എയെ അറസ്റ്റ് ചെയ്തിരിക്കുന്നത്..