കേരളം
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്: എം.സി കമറുദ്ദീന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി
ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി കമറുദ്ദീന് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്കി. കമറുദ്ദീന്റെ ജാമ്യാപേക്ഷ ഹോസ്ദുര്‍ഗ് കോടതി തള്ളിയിതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
ഫാഷന്‍ ഗോള്‍ഡ് നടത്തിപ്പില്‍ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നില്ല. ബിസിനസ് പരാജയപ്പെട്ടത് മൂലമുണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകര്‍ക്ക് പണം നല്കുന്നതില് വീഴ്ച വരാന്‍ കാരണം. അന്വേഷണവുമായി സഹകരിക്കുന്നതിനാല്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല.
ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നും കമറുദ്ദീന് കോടതിയെ അറിയിച്ചു. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കമറുദ്ദീന് എം.എല്‍.എക്ക് ഹൃദയ സംബന്ധമായ രോഗങ്ങളുണ്ടെന്നാണ് സ്ഥിരീകരണം.
ആന്‍ജിയോ ഗ്രാം പരിശോധനയില്‍ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് എം.എല്‍.എയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
അതേസമയം കേസിലെ ഒന്നാംപ്രതി പൂക്കോയ തങ്ങളെ പിടിക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ലുക്ക് ഔട്ട് നോട്ടിസിറക്കി രണ്ടാഴ്ചയാകുമ്പോഴും പൂക്കോയ തങ്ങള്‍ ഒളിവില്‍ തുടരുകയാണ്.