വിനോദം
മമ്മൂക്കയുടെ എഴുപതാം ജന്മദിനം ആഘോഷമാക്കാൻ ആരാധകർ
മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ജന്മദിനമാണ് നാളെ. തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയുടെ ജന്മദിനം ആഘോഷമാക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ആരാധകരും സിനിമാ ലോകവും. അഭിനയജീവിതത്തില്‍ അമ്പതാണ്ട് പിന്നിട്ടതിന് പിന്നാലെയുള്ള ജന്മദിനം എന്ന നിലയില്‍ എഴുപതാം പിറന്നാളിന് കളര്‍ ഇത്തിരി കൂടുമെന്നുറപ്പാണ്.
പിറന്നാള്‍ ആഘോഷത്തിന് ഇന്ന് തന്നെ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയുമെല്ലാം തുടക്കം കുറിച്ചിട്ടുണ്ടെന്നതാണ് വാസ്തവം. സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടിയ്ക്കുള്ള ജന്മദിനാശംസകള് സജീവമായി മാറിയിരിക്കുകയാണ്. പിറന്നാളിന് ഒരു ദിവസം മുമ്പ് തന്നെ ആരാധകരും സോഷ്യല്‍ മീഡിയയും ഒരുങ്ങിയിറങ്ങിയിരിക്കുകയാണ്.
മമ്മൂക്കയുടെ വിവിധ ഫാൻസ് അസോസിയേഷനുകൾ സജീവമായി ആഘോഷപരിപാടികൾക്ക് ഒരുങ്ങിയിരിക്കുകയാണ്. മമ്മൂക്ക ഫാൻസ് അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വിപുലമായ ജീവകാരുണ്യ പ്രവർത്തനങ്ങൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. മേഖലാ കമ്മിറ്റികളുടെ സഹകരണത്തോടുകൂടി മമ്മൂട്ടിയുടെ ജന്മദിനം ആഘോഷമാക്കാനുള്ള പുറപ്പാടിലാണ് സന്തോഷപൂർവ്വം അവർ.
സെപ്റ്റംബർ 7 മമ്മൂക്ക യുടെ ജന്മദിനം പ്രമാണിച്ച് തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ നടത്തുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾ
രക്തദാന ക്യാമ്പ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ. രക്തദാനത്തിന് ശേഷം കേക്ക് കട്ടിംഗ്.
സമയം : രാവിലെ 8 മണി മുതൽ 12.30 വരെ.
(MFWAI തിരുവനന്തപുരം ജില്ലാ കമ്മറ്റി)
വൈകുന്നേരം 6 ന് തിരുവനന്തപുരം സിറ്റിയിൽ തെരുവിൽ കഴിയുന്നവർക്ക് അത്താഴം എത്തിക്കുന്നു.
(MFWAI തിരുവനന്തപുരം ജില്ലാ കമ്മറ്റി)
Marthoma Old Age Home-ൽ ഭക്ഷണം നൽകുന്നു. സമയം : ഉച്ചയ്ക്ക്.12.30. (MFWAI കാട്ടാക്കട ഏരിയ കമ്മിറ്റി ഇക്കാ ഗാങ്ങ് കല്ലാമം)
തെരുവോരങ്ങളിൽ കഴിയുന്നവർക്ക് ഭക്ഷണം ഒരുക്കുന്നു. (MFWAI നെടുമങ്ങാട് താലൂക്ക് കമ്മിറ്റി)
ഭക്ഷ്യ വ്യഞ്ജന കിറ്റ് വിതരണം. സമയം : രാവിലെ 8 മണി. സ്ഥലം : Balika Mandhiram Cheruvarakonam. (MFWAI പാറശ്ശാല ഏരിയ കമ്മിറ്റി)
രക്തദാന ക്യാമ്പ്. സമയം : രാവിലെ 9 മണി മുതൽ 12 വരെ. സ്ഥലം : വർക്കല മിഷൻ ഹോസ്പിറ്റൽ. ഉച്ചയ്ക്ക് ശേഷം വർക്കല വാത്സല്യം Old Age Home-ൽ ഭക്ഷ്യ കിറ്റ് വിതരണം & അവരോടൊപ്പം കേക്ക് കട്ടിംഗ്, പൊതിച്ചോർ വിതരണം. (MFWAI വർക്കല ഏരിയ കമ്മിറ്റി)
മേരി മാതാ കരുണാലയത്തിലെ അമ്മമാർക്ക് ഒരാഴ്ച്ചത്തേയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങി നൽകുന്നു. (MFWAI പോത്തൻകോട് ഏരിയ കമ്മിറ്റി)
പലവ്യഞ്ജനങ്ങൾ,പച്ചക്കറികൾ, മറ്റ് ഭക്ഷ്യ സാധങ്ങൾ കൈമാറുന്നു.കൂടാതെ അവിടത്തെ അന്തേവാസികൾക്കൊപ്പം കേക്ക് കട്ടിംഗ് ചെയ്യുന്നു. സ്ഥലം : അഭയതീരം (അണ്ടൂർകോണം, പള്ളിപ്പുറം). (MFWAI കണിയാപുരം ഏരിയ കമ്മിറ്റി)
പൂജപ്പുര സ്വപ്നക്കൂടിലെ അമ്മമാർക്ക് കേക്കും സ്വീറ്റ്സും എത്തിക്കുന്നു. (MFWAI കാഞ്ഞിരംകുളം യൂണിറ്റ്)