കേരളം
ആരാധക ആവേശം അതിരുവിട്ടു; ലോകേഷ് കനകരാജിന് പരുക്ക്; പ്രമോഷൻ പരിപാടികൾ റദ്ദാക്കി
തീയറ്ററുകളിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്ന സിനിമയാണ് ലോകേഷ് കനകരാജ്- വിജയ് കൂട്ടുക്കെട്ടിലിറങ്ങിയ ലിയോ. ലിയോയുടെ വിജയം മലയാളികൾക്ക് ഒപ്പം ആഘോഷിക്കാൻ സംവിധായകൻ ലോകേഷ് കനകരാജ് ഇന്ന് കേരളത്തിലെത്തി.
ഇന്ന് രാവിലെ 10.30 ന് പാലക്കാട് അരോമ തിയേറ്ററിലും 12.15ൻ തൃശ്ശൂർ രാഗം തിയേറ്ററിലും എത്തുന്ന ലോകേഷ് വൈകീട്ട് 5 മണിക്ക് എറണാകുളം കവിത തിയേറ്ററിലും ആരാധകരെ കാണുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ ലിയോ പ്രമോഷന് കേരളത്തിൽ എത്തിയ സംവിധായകൻ ലോകേഷ് കനകരാജിന് പരുക്കേറ്റിരിക്കുകയാണ്.
പാലക്കാട് അരോമ തിയേറ്ററിൽ വെച്ചായിരുന്നു സംഭവം.അനിയന്ത്രിതമായ ജനക്കൂട്ടം നിയന്ത്രിക്കാൻ പൊലീസ് വളരെയേറെ കഷ്ടപ്പെട്ടു. കാലിന് പരുക്കേറ്റ ലോകേഷ് ചെന്നൈയിലേക്ക് മടങ്ങി. കേരളത്തിലെ മറ്റു പ്രമോഷൻ പരിപാടികൾ ഇതോടെ റദ്ദാക്കിയതായും അധികൃതർ അറിയിച്ചു. ലോകേഷ് തന്നെയാണ് വിവരം എക്സിലൂടെ പങ്കുവെച്ചത്. എല്ലാവരുടെയും സ്നേഹത്തിന് നന്ദി, നിങ്ങളെ കാണാൻ ഞാൻ എന്തായാലും ഒരു ദിവസം തിരിച്ചുവരും. എന്നായിരുന്നു ലോകേഷ് എക്സിൽ കുറിച്ചത്.