Connect with us

ദേശീയം

എസ് ജാനകി മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

Published

on

janaki

പ്രശസ്ത ഗായിക എസ് ജാനകി മരിച്ചുവെന്ന് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകപ്രചാരണം. ഇത് തെറ്റായവിവരമാണെന്ന് ഗായികയുടെ ബന്ധുക്കള്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയില്‍ മരണപ്പെട്ടുവെന്ന വ്യാജവാര്‍ത്തയാണ് ഞായറാഴ്ച വ്യാപകമായി പ്രചരിച്ചത്.

എസ് ജാനകി ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നെന്നും ഇപ്പോൾ സുഖം പ്രാപിച്ചു വന്നുകൊണ്ടിരിക്കുകയാണെന്നും മകൻ മുരളി കൃഷ്ണ അറിയിച്ചു. ഇപ്പോൾ ആരോഗ്യനില ഏറെ മെച്ചപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ജാനകി അന്തരിച്ചുവെന്ന തരത്തിൽ വ്യാജവാർത്തകൾ പ്രചരിച്ച സാഹചര്യത്തിലാണ് കുടുംബം സ്ഥിരീകരണവുമായി രംഗത്തെത്തിയത്.

വ്യാജവാർത്ത പ്രചരിക്കുന്നതിനിടെ ഗായകരടക്കമുള്ളവർ എസ് ജാനകിയുടെ കുടുംബാംഗങ്ങളെ ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു. ഗായകൻ മനോ അടക്കമുള്ളവർ അവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിക്കുകയും ചെയ്തിരുന്നു. ഇതാദ്യമല്ല എസ് ജാനകിയുടെ ആരോഗ്യനില വഷളായെന്ന തരത്തിലും അവര്‍ അന്തരിച്ചതായും വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്. അപ്പോഴൊക്കെ അവരുടെ കുടുംബാംഗങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം6 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം10 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം11 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം11 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം13 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം13 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം1 day ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം1 day ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version