Connect with us

Kerala

വരാപ്പുഴ അപകടം; വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാകാം പൊട്ടിത്തെറിക്ക് കാരണം; കൺട്രോളർ ഓഫ് എക്സ്പ്ലോസീവ്

Published

on

വെടിമരുന്ന് തെറ്റായി കൈകാര്യം ചെയ്തതാവാം വരാപ്പുഴ സ്ഫോടനത്തിന് കാരണമായതെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് എസ്.ശരവണൻ. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് പരിശോധിക്കും. ഇതിനായി സാമ്പിൾ ശേഖരിച്ചു. ചൂടും അപകട കാരണം ആകാമെന്ന് കൺട്രോളർ ഓഫ് എക്സ്പ്ലോസീവ് പറഞ്ഞു

ചെറിയ തോതില്‍ പടക്കം വില്‍ക്കാനുള്ള ലൈസൻസിന്‍റെ മറവില്‍ കൂടുതൽ സ്ഫോടക വസ്തുക്കൾ അപകടം നടന്ന വീട്ടിൽ സൂക്ഷിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്. ഇവിടെ പടക്കം നിർമ്മിച്ചതായി പൊലീസിന് നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.

പെട്ടന്ന് മഴ പെയ്തപ്പോള്‍ മുറ്റത്ത് ഉണക്കാനിട്ടിരുന്ന സ്ഫോടക വസ്തുക്കള്‍ ഒന്നിച്ച് വാരിയെടുത്ത് അകത്തേക്ക് കൊണ്ടുപോയപ്പോകവെയാണ് സ്ഫോടനം ഉണ്ടായതെന്നാണ് അപകട സമയത്ത് കെട്ടിടത്തിലുണ്ടായിരുന്ന തമിഴ്നാട്ടുകാരനായ തൊഴിലാളി അയല്‍വാസികളോട് പറഞ്ഞത്.കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് വൻ സ്ഫോടനം ഉണ്ടായത്. ഒരാൾ മരിച്ചു

Advertisement
Continue Reading