കേരളം
കോവിഡ് മാനദണ്ഡത്തിൽ ഇളവ്: കേരളത്തില്‍ സങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി
കോവിഡ് മാനദണ്ഡം പാലിച്ചുകൊണ്ട് സങ്കേതിക വിദ്യാഭ്യാസസ്ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി ലഭിച്ചു.
ട്യൂഷന്‍ സെന്ററുകള്‍, തൊഴില്‍ അധിഷ്ഠിത പരിശീലന സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുമതി നല്‍കി.
കമ്പ്യൂട്ടര്‍ സെന്ററുകള്‍, നൃത്ത വിദ്യാലയങ്ങള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്.
50% വിദ്യാര്‍ത്ഥികളോ അല്ലെങ്കില്‍ പരമാവധി 100 വിദ്യാര്‍ത്ഥികളുമായി തുറന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്.
ഇക്കഴിഞ്ഞ കാലങ്ങളില്‍ ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ മാത്രം നല്‍കി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു.
എന്നാല്‍ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ സൗകര്യം നടപ്പിലാക്കാന്‍ വലിയ തടസ്സം തന്നെയായിരുന്നു.
കഴിഞ്ഞ ഒമ്പത് മാസക്കാലമായി കേരളത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കുകയായിരുന്നു.
മൊറട്ടോറിയം നിലച്ചതോടുകൂടി കേരളത്തില്‍ 197 വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് സ്ഥിരമായി താഴ് വീണത്.
പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികളെ തൊഴിലിലേക്ക് നയിക്കുന്ന ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുന്നതിനായി ആക്ടീവ (AKTIWA) എന്ന സംഘടന നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് സംസ്ഥാന സെക്രട്ടറി അനില്‍കുമാര്‍ പറഞ്ഞു .
ആക്ടിവ പ്രതിനിധികള്‍ കേരള ചീഫ് സെക്രട്ടറിയുമായി നടന്ന ചര്‍ച്ചയിലാണ് തീരുമാനമായത്.