കേരളം
ജനപ്രിയ മദ്യങ്ങളുടെ ലഭ്യതക്കുറവ്; ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി എം ബി രാജേഷ്
സംസ്ഥാനത്ത് വിലകുറഞ്ഞ മദ്യത്തിന്റെ ലഭ്യതക്കുറവ് വേഗത്തില്‍ പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ഡിസ്റ്റലറികളില്‍ ഉല്‍പാദനം കുറഞ്ഞതാണ് ക്ഷാമത്തിനുള്ള കാരണം. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും രാജേഷ് അറിയിച്ചു.
സ്പിരിറ്റിന്റെ ലഭ്യതക്കുറവും വിലക്കൂടുതലും കാരണം സംസ്ഥാനത്ത് വിദേശമദ്യം നിര്‍മിക്കുന്ന ഡിസ്റ്റലറികളുടെ പ്രവര്‍ത്തനം ഏതാണ്ട് പൂര്‍ണമായും നിലച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. മദ്യശാലകളില്‍ മൂന്നാഴ്ചയായി ഉല്‍പാദനം മുടങ്ങിയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
മനുഷ്യന് ഉപയോഗിക്കാന്‍ കഴിയുന്ന ഗുണനിലവാരമുള്ള സ്പിരിറ്റ് വേര്‍തിരിച്ചെടുക്കുന്ന എഥനോള്‍ രാജ്യത്ത് വലിയ തോതില്‍ പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തുടങ്ങിയതോടെയാണ് കടുത്ത സ്പിരിറ്റ് ക്ഷാമം തുടങ്ങിയത് എന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.