ദേശീയം
EPF | 2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ കൂട്ടി
2023-24 സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ 8.25 ശതമാനമായി വര്‍ധിപ്പിച്ചു. മുന്‍വര്‍ഷത്തെ 8.15 ശതമാനത്തില്‍നിന്നാണ് നേരിയതോതിലുള്ള വര്‍ധനവരുത്തിയത്. 6.5 കോടി വരിക്കാര്‍ക്ക് പലിശ വര്‍ധനവിന്റെ ഗുണം ലഭിക്കും.
ഓഹരി നിക്ഷേപത്തില്‍നിന്നുള്‍പ്പടെ മികച്ച വരുമാനം ലഭിച്ചതിനാലാണ് പലിശ കൂട്ടിയത്. തൊഴില്‍ മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഇ.പി.എഫ്.ഒയുടെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്റെ യോഗത്തിലാണ് തീരുമാനം.
ധനമന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാല്‍ പലിശ ഔദ്യോഗികമായി പ്രഖ്യാപിക്കും. സാമ്പത്തിക വര്‍ഷം അവസാനത്തോടെ വരിക്കാരുടെ അക്കൗണ്ടിലേക്ക് പലിശ വരവുവെയ്ക്കും.
സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക!