കേരളം
ടെക്നിക്കല്‍ ഹൈസ്കൂളുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ ജൂൺ 22ന്
സംസ്ഥാനത്തെ ടെക്നിക്കല്‍ ഹൈസ്കൂളുകളിലേയ്ക്കുള്ള പ്രവേശന പരീക്ഷ ഈ മാസം 22ന് കൊവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ്.
8ആം ക്ലാസ് പ്രവേശനത്തിന് അനുവദിച്ച സീറ്റുകളെക്കാള്‍ വളരെ കൂടുതല്‍ അപേക്ഷകള്‍ ലഭിച്ച 14 ടെക്നിക്കല്‍ ഹൈസ്കൂളുകളില്‍ മാത്രമാണ് പ്രവേശന പരീക്ഷ നടത്തുന്നത്.
പ്രവേശന പരീക്ഷക്ക് ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ അന്നു തന്നെ റാങ്ക്ലിസ്റ്റ് ഓണ്‍ലൈനായി www.polyadmission.org/ths എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും തൊട്ടടുത്ത ദിവസം ഉച്ചക്ക് 1 മണിവരെ ആക്ഷേപങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ച് അന്തിമ റാങ്ക്ലിസ്റ്റ് വൈകിട്ട് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.
തൊട്ടടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ സ്ഥാപനങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് പ്രവേശനപ്രക്രിയയും പൂര്‍ത്തീകരിക്കുന്നതാണ്.