കേരളം
തദ്ദേശ തിരഞ്ഞെടുപ്പ്: ഓഫീസുകളെയും ജീവനക്കാരെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കി
നാളെ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഓഫീസുകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
പണിമുടക്ക് ദിവസം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരത്തിലിറങ്ങുന്ന ജീവനക്കാരുടെയും സര്‍ക്കാരിന്റെയും വാഹനങ്ങളില്‍ ‘ഇലക്ഷന് ഡ്യൂട്ടി’ എന്ന ബോര്‍ഡ്/ സ്ലിപ്പ് പതിപ്പിക്കണം.
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഓഫീസുകളെയും ജീവനക്കാരെയും ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവാക്കിയതായി സംയുക്ത ട്രേഡ് യൂണിയന് സംസ്ഥാന സമിതി പ്രസ്താവിച്ചിരുന്നു.