Connect with us

കേരളം

സുരേഷ് ഗോപിയുടെ വിജയം; നിമിഷ സജയനെതിരെ സൈബറാക്രമണം

Published

on

20240607 092741.jpg

തൃശൂർ ലോക്സഭ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തിന് പിന്നാലെ ചലച്ചിത്ര നടി നിമിഷ സജയനെതിരെ സൈബറാക്രമണം. നടിയുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജിലൂടെയാണ് വ്യാപകമായി സൈബറാക്രമണം നടത്തിയത്. നാലു വർഷം മുമ്പ് നടത്തിയ പ്രസ്താവനയാണ് നിമിഷ സജയനെതിരായ ആക്രമണത്തിന് പ്രവർത്തകർ ആയുധമാക്കിയത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന റാലിയിൽ നിമിഷ സജയന്‍ പങ്കെടുത്തിരുന്നു. ‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’ എന്നായിരുന്നു നിമിഷ പറഞ്ഞത്. തൃശൂർ തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംമ്പാനെ എന്നുമൊക്കെയാണ് നടിക്ക് നേരെ ഉയരുന്ന വിമർശനങ്ങൾ. കൂടാതെ, ട്രോൾ മീമുകളും നിമിഷക്കെതിരെ പ്രചരിക്കുന്നുണ്ട്. തൃശൂര്‍ താനെടുത്തിട്ടില്ലെന്നും തൃശൂരുകാർ തന്നതാണെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു.

അതേസമയം നിമിഷയ്ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ വിഷമമുണ്ടെന്ന് ഗോകുല്‍ സുരേഷ് പ്രതികരിച്ചു. അതോടൊപ്പം തന്നെ സഹപ്രവര്‍ത്തകനാണെന്ന് പോലും ഓര്‍ക്കാതെയാണ് അച്ഛനെക്കുറിച്ച് നിമിഷ അന്ന് അങ്ങനെ പറഞ്ഞതെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

നിമിഷ അന്ന് പറഞ്ഞത് ഗോകുല്‍ കേട്ടിരുന്നോ എന്ന മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ‘നിമിഷ അത് പറഞ്ഞപ്പോള്‍ മാദ്ധ്യമങ്ങള്‍ വൈറലാക്കിയതും ഞാന്‍ കണ്ടിരുന്നു. തിരിച്ച് അതേപോലെ നടക്കുന്നു. ഇതുകാരണം നിമിഷ വിഷമിക്കുന്നുണ്ടെങ്കില്‍ എനിക്കോ അച്ഛനോ അതൊട്ടും സുഖമുള്ള കാര്യമല്ല, സന്തോഷം കൂടുതല്‍ തരുന്നുമില്ല. ഒരുപക്ഷേ അന്ന് അത് പറഞ്ഞപ്പോള്‍ നിമിഷയ്ക്ക് സന്തോഷമായിരിക്കാം. അത് ആളുകളുടെ വ്യത്യസ്തമായ കാഴ്ചപ്പാടും മനസുമാണ്. എന്റെ അച്ഛന്‍ നിമിഷയെ വെറുക്കുകയോ മോശമായി സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല.

അന്ന് നിമിഷയ്ക്ക് അങ്ങനെ പറയാന്‍ തോന്നി. എന്നാല്‍ ഇന്ന് നിമിഷയ്ക്കെതിരെ ഇങ്ങനെ വീഡിയോ വരുമ്പോള്‍ എന്റെ അച്ഛന്‍ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്തിനാ ആള്‍ക്കാര്‍ ആ കുട്ടിയെ ഇങ്ങനെ ചെയ്യുന്നതെന്നാണ് എന്റെ അച്ഛന്റെ ചോദ്യം. മനസിലായില്ലേ,’- ഗോകുല്‍ പറഞ്ഞു.

‘ആ നടി അത് പറഞ്ഞതിന് ശേഷം ഇത്രയും വര്‍ഷമായില്ലേ. പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നോ ഉള്ള ഒരു ചിന്ത അവര്‍ക്ക് അപ്പോള്‍ ഇല്ലായിരുന്നു. പുതിയ സാഹചര്യത്തില്‍ അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ’, ഗോകുല്‍ പറഞ്ഞു.

സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. സമൂഹ മാധ്യമങ്ങള്‍ തന്നെയാണ് അച്ഛനെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനാക്കിയിട്ടുള്ളത്. അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തി. ജനങ്ങളെ സേവിക്കുക എന്നത് അച്ഛന്റെ കാഴ്ച്ചപ്പാടാണ്. ആ നിലയ്ക്ക് കേന്ദ്രമന്ത്രിയായാലും നല്ലത്. ആയില്ലെങ്കിലും അച്ഛനെ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അത് ചെയ്യും. എന്തായാലും നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത് കാണാന്‍ പറ്റും. അച്ഛനില്‍ നിന്ന് ഒരു അബദ്ധമോ മോശമോ നടക്കുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കാന്‍ കാണിക്കുന്ന അതേ വ്യഗ്രത നല്ലത് ചെയ്യുമ്പോഴും ഉണ്ടാകണം’ – ഗോകുല്‍ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

supplyco crisis.jpeg supplyco crisis.jpeg
കേരളം42 mins ago

വിലക്കയറ്റത്തിൽ വലഞ്ഞ് ജനം; സബ്സിഡി സാധനങ്ങൾ ഉൾപ്പടെ കിട്ടാനില്ല

guruvayoor temple .jpeg guruvayoor temple .jpeg
കേരളം5 hours ago

ജൂലൈ ഒന്നുമുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം

20240617 100057.jpg 20240617 100057.jpg
കേരളം5 days ago

ട്രയൽ റണ്ണിന് സജ്ജമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം

bakrid23.webp bakrid23.webp
കേരളം5 days ago

ത്യാഗ സ്മരണയിൽ വിശ്വാസികൾ; ഇന്ന് ബലി പെരുന്നാൾ

foodinspection.jpeg foodinspection.jpeg
കേരളം7 days ago

ഓപ്പറേഷന്‍ ലൈഫ്: മണ്‍സൂണില്‍ 3044 ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍

kalasathyabhama.jpg kalasathyabhama.jpg
കേരളം1 week ago

സത്യഭാമയ്ക്ക് ജാമ്യം; പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധി

youtuber sanju.jpg youtuber sanju.jpg
കേരളം1 week ago

കാറിനുള്ളിലെ സ്വിമ്മിങ് പൂള്‍; സഞ്ജു ടെക്കിയുടെ ലൈസന്‍സ് റദ്ദാക്കി മോട്ടോര്‍ വാഹന വകുപ്പ്

kuwaitker.jpg kuwaitker.jpg
കേരളം1 week ago

കേരളത്തിന്റെ അന്ത്യാഞ്ജലി; അന്ത്യയാത്രയ്ക്കായി വീടുകളിലേക്ക്

plusone.jpeg plusone.jpeg
കേരളം1 week ago

പ്ലസ് വൺ പ്രവേശനം; മൂന്നാം അലോട്‌മെന്റ് 19-ന്

alppuzha school bus.jpg alppuzha school bus.jpg
കേരളം1 week ago

ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിന് തീപിടിച്ചു, വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്ക്

വിനോദം

പ്രവാസി വാർത്തകൾ