കേരളം
കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ
കേരളത്തിലെ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉടൻ. നിയമപരമായ സമയക്രമം പാലിച്ച് തെരഞ്ഞെടുപ്പ് നടത്തും. രേഖാമൂലം എഴുതി നല്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടു. കേരളത്തിൽ ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞയാഴ്ച്ച മരവിപ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമെന്നു ചൂണ്ടിക്കാട്ടിയാണ് ഹർജി. ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി ഏപ്രിൽ 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. വയലാർ രവി, കെ. കെ രാഗേഷ്, അബ്ദുൾ വഹാബ് എന്നിവരുടെ ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്.
ഈ മാസം 31 നകം നാമനിര്‍ദ്ദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ അപ്രതീക്ഷിത തീരുമാനം ഉണ്ടായത്.എന്തുകൊണ്ടാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടപടികൾ മരവിപ്പിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോ കേന്ദ്ര നിയമ മന്ത്രാലയമോ വ്യക്തമാക്കിയിട്ടില്ല.
കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിക്കുന്നു എന്ന് മാത്രമാണ് ഉത്തരവിലുള്ളതെന്ന് റിപ്പോർട്ട് ചെയ്‌തു. ഏപ്രിൽ ആറിന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യം മുന്നിൽ കണ്ടാണ് നടപടിയെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.