കേരളം
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ ഇ.ഡി പരിശോധന
പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പരിശോധന നടത്തുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒഎംഎ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം എന്നിവരുടെ മലപ്പുറത്തെ വീടുകളിലും പോപ്പുലര്‍ ഫ്രണ്ട് നേതാവായ തിരുവനന്തപുരം കരമന സ്വദേശി അഷ്‌റഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ഇഡി സംഘം പരിശോധന നടത്തി.
10.30ഓടെ കരമന അഷ്റഫ് മൗലവിയുടെ തിരുവനന്തപുരം പൂന്തുറയിലെ വീട്ടിലെ പരിശോധന പൂര്‍ത്തിയാക്കി ഉദ്യോഗസ്ഥര്‍ മടങ്ങി.
ഇ.ഡി. ഉദ്യോഗസ്ഥര്‍ റെയ്ഡിനെത്തിയ
വിവരമറിഞ്ഞ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ വീടിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു.
അതേസമയം, ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും നസറുദ്ദീന്‍ എളമരത്തിന്റെ മലപ്പുറം വാഴക്കാട്ടെ വീട്ടിലും രണ്ടര മണിക്കൂറോളം പിന്നിട്ട ഇ.ഡി.യുടെ പരിശോധന തുടരുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് ഇ.ഡി.യുടെ പരിശോധന.
കൊച്ചിയില്‍ നിന്നുള്ള സംഘമാണ് തലസ്ഥാനത്ത് പരിശോധന നടത്തുന്നത്.