Connect with us

കേരളം

കെ.എം ഷാജി എം.എല്‍.എയോട് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ട് ഇ.ഡി  

Published

on

1604902575 509768867 KMSHAJI

അനധികൃത സ്വത്തു സമ്പാദനത്തില്‍ ചോദ്യംചെയ്യല്‍ നേരിടുന്ന അഴീക്കോട് കെ.എം ഷാജി എം.എല്‍.എയ്ക്ക് 10 ദിവസത്തെ സാവകാശം കൊടുത്ത് എന്‍ഫോഴ്സ്മെന്റ് ഡയരക്ടറേറ്റ്.

രണ്ടു ദിവസങ്ങളിലായി 30 മണിക്കൂറിലധികമാണ് ഷാജിയെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

സാമ്പത്തിക സ്രോതസിനെക്കുറിച്ചുള്ള ഷാജിയുടെ മൊഴിയും ഇ.ഡിക്ക് മുന്നില്‍ സമര്‍പ്പിച്ച രേഖകളും തമ്മില്‍ വൈരുധ്യമുള്ളതിനാല്‍ കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ ഷാജിക്ക് 10 ദിവസത്തെ സമയം അനുവദിക്കുകയായിരുന്നു.

അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കുന്നതിന് 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസില്‍ ചൊവ്വാഴ്ച രാവിലെയാണ് കെ.എം ഷാജി കോഴിക്കോട് ഇ.ഡി സബ് സോണല്‍ ഓഫിസില്‍ ഹാജരായത്. ആദ്യ ദിവസത്തെ ചോദ്യം ചെയ്യല്‍ 14 മണിക്കൂറും രണ്ടാംദിനം 16 മണിക്കൂറും ചോദ്യം ചെയ്യല്‍ നീണ്ടുനിന്നു.

പ്രധാനമായും അഴീക്കോട് സ്‌കൂളിന് പ്ലസ് ടു അനുവദിക്കുന്നതിന് കോഴ വാങ്ങിയെന്ന കേസ്, കോഴിക്കോട്ടെ വീട് നിര്‍മാണം, 2012ലെ നിയമസഭാ തെരഞ്ഞെടുപ്പ് ചെലവ്, ജനപ്രതിനിധി ആയ ശേഷമുള്ള സാമ്പത്തിക സ്രോതസ് തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി അന്വേഷിക്കുന്നത്.

കോഴിക്കോട് മാലൂര്‍കുന്നിലെ 1.62 കോടി രൂപയുടെ വീട് നിര്‍മിച്ചതിന്റെ സാമ്പത്തിക സ്രോതസുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി ഷാജി നല്‍കിയിട്ടില്ല. വീട് നിര്‍മിക്കാന്‍ ഭാര്യവീട്ടുകാര്‍ ധനസഹായം നല്‍കിയതായും സുഹൃത്തുക്കളില്‍ നിന്ന് കടമായി വാങ്ങിയെന്നുമാണ് ഷാജിയുടെ മൊഴി.

വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. 2010ല്‍ പങ്കാളിത്തം ഒഴിഞ്ഞപ്പോള്‍ ലഭിച്ച പണവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചതായും ഷാജി നേരത്തെ ഇ.ഡിയെ അറിയിച്ചിരുന്നു. 2014ലാണ് അഴീക്കോട് സ്‌കൂളിന് പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ കോഴ വാങ്ങിയെന്നാണ് ആരോപണം.

ഇക്കാലയളവില്‍ തന്നെയായിരുന്നു വീട് നിര്‍മാണം നടന്നതും. അതുകൊണ്ടാണ് വീട് നിര്‍മാണത്തിന്റെ സാമ്പത്തിക സ്രോതസുകളെ കുറിച്ച് ഇ.ഡി ചോദിച്ചത്.

എന്നാല്‍, അഴീക്കോട് സ്‌കൂളില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ പണം ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ പ്രാദേശിക കമ്മിറ്റിയാണെന്നും പണം വാങ്ങരുതെന്ന് പ്രവര്‍ത്തകരോടും നല്‍കരുതെന്ന് സ്‌കൂള്‍ മാനേജ്മെന്റിനോട് താന്‍ പറഞ്ഞിരുന്നതായും ഷാജി പറഞ്ഞു.

എന്നാല്‍ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കില്‍ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ നല്‍കിയതായി രേഖയുണ്ടായിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട് കെ.എം ഷാജിയുടെ ഭാര്യ ആശയുടേയും പി.എസ്.സി മുന്‍ അംഗം ടി.ടി ഇസ്മയിലിന്റെയും മൊഴി ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തിയിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം2 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം2 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം3 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം3 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം3 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം3 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം4 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം4 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

കേരളം4 days ago

പക്ഷിപ്പനി: കേരള-തമിഴ്നാട്‌ അതിർത്തിയിൽ ജാഗ്രതാ നിർദേശം; പരിശോധന കർശനമാക്കി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version