കേരളം
കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ ഇ.ഡി
കിഫ്ബിക്ക് വീണ്ടും നോട്ടിസ് അയയ്ക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടിസ് നൽകുക. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിന് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം തടസമാകില്ലെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു.
കിഫ്ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് നോട്ടിസ് നൽകാനാണ് ഇ.ഡിയുടെ തീരുമാനം. ഇ.ഡിയുടെ സമൻസിന് അർധ ജുഡീഷ്യൽ അധികാരം ഉണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
കിഫ്ബിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. കേന്ദ്രാനുമതിയില്ലാതെ കിഫ്ബി മസാല ബോണ്ട് ഇറക്കി വിദേശഫണ്ട് സ്വീകരിച്ചതിനായിരുന്നു കേസ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് കിഫ്ബി സി.ഇ.ഒ. കെ. എം. എബ്രഹാമിനും ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർക്കും ഇ.ഡി. നോട്ടിസ് അയച്ചിരുന്നു.