Connect with us

കേരളം

വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ചുള്ള ഭൂമി തട്ടിപ്പ് ഇനി നടക്കില്ല!, ഇ- പട്ടയം നിലവില്‍ വന്നു

Published

on

സംസ്ഥാനത്ത് ക്യുആര്‍ കോഡും ഡിജിറ്റല്‍ ഒപ്പുമുള്ള ഇ-പട്ടയങ്ങള്‍ നിലവില്‍ വന്നു. ഇ-പട്ടയങ്ങളാണു ഇനി വിതരണം ചെയ്യുക. പട്ടയങ്ങളുടെ വിവരങ്ങള്‍ സ്റ്റേറ്റ് ഡേറ്റാ സെന്ററില്‍ നഷ്ടപ്പെടാത്ത രീതിയില്‍ സംരക്ഷിക്കും.

ആദ്യ ഇ-പട്ടയത്തിന്റെ വിതരണം മലപ്പുറത്ത് റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. തിരൂര്‍ ലാന്‍ഡ് ട്രൈബ്യൂണലില്‍ നിന്ന് ഉണ്ണീന്‍കുട്ടിക്ക് നല്‍കിയ പട്ടയമാണ് സംസ്ഥാനത്തെ ആദ്യ ഇ-പട്ടയം. ആദ്യ ഘട്ടമായി ലാന്‍ഡ് ട്രൈബ്യൂണല്‍ നല്‍കുന്ന ക്രയ സര്‍ട്ടിഫിക്കറ്റുകളാണ് ഇ-പട്ടയങ്ങള്‍ ആക്കിയിട്ടുള്ളത്. തുടര്‍ന്ന് ഭൂപതിവ് ചട്ടപ്രകാരമുള്ള പട്ടയങ്ങളും ഇ-പട്ടയങ്ങളായി നല്‍കും. ഇ-പട്ടയങ്ങള്‍ റവന്യു വകുപ്പിന്റെ റെലീസ് സോഫ്റ്റ്വെയറുമായി ബന്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ പട്ടയം ലഭിച്ചശേഷം പോക്കുവരവുകള്‍ പ്രത്യേക അപേക്ഷയില്ലാതെ തന്നെ നടത്താം.

പട്ടയങ്ങളുടെ ആധികാരികത ക്യൂആര്‍ കോഡ് വഴി പരിശോധിച്ച് ഉറപ്പുവരുത്താം എന്നതിനാല്‍ വ്യാജ പട്ടയങ്ങള്‍ സൃഷ്ടിച്ച് നടത്തുന്ന ഭൂമി തട്ടിപ്പുകളും തടയാനാകും. ഇ-പട്ടയങ്ങള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഒരു വ്യക്തിക്ക് നല്‍കിയ പട്ടയങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ലഭ്യമാവും. ഇതുമൂലം വീണ്ടും പട്ടയങ്ങള്‍ക്ക് അപേക്ഷിക്കുന്നതും ഒഴിവാക്കാം.

പതിച്ചു നല്‍കുന്ന ഭൂമിക്കു സര്‍ക്കാരോ വര്‍ഷങ്ങളായി കൈവശം വച്ചു വരുന്ന ഭൂമിക്കു ലാന്‍ഡ് ട്രൈബ്യൂണലുകളോ നല്‍കുന്ന ഉടമസ്ഥാവകാശ രേഖയാണു പട്ടയം. കടലാസില്‍ അച്ചടിച്ച പട്ടയങ്ങളാണ് ഇപ്പോഴുള്ളത്. ഇവ നഷ്ടപ്പെട്ടാല്‍ പകര്‍പ്പെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇതിനു പരിഹാരമാണ് ഇ-പട്ടയം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം7 hours ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം10 hours ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം12 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം13 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം13 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം16 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം17 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം17 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം20 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം21 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version