കേരളം
ഡോളര്‍ കടത്തുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കസ്റ്റംസിനോട് സ്പീക്കര്‍
ഡോളര്‍ കടത്തുകേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. വെള്ളിയാഴ്ച ഹാജരാകാനായിരുന്നു നിര്‍ദേശം. ഹാജരാകില്ലെന്ന് കസ്റ്റംസിനെ അറിയിച്ചതായി മാധ്യമങ്ങളോട് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സ്പീക്കര്‍ എന്ന നിലയ്ക്ക് ഒട്ടേറെ ചുമതലകളുള്ളതിനാലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലുമാണ് കസ്റ്റംസിനെ തന്റെ നിലപാട് അറിയിച്ചത്. കേന്ദ്ര സര്‍ക്കാറിന്റെ താല്‍പര്യം സംരക്ഷിക്കാനാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കുന്നതെന്നും ശ്രീരാമകൃഷ്ണന്‍ ആരോപിച്ചു.
അതേസമയം ഹൈക്കോടതിയില്‍ കസ്റ്റംസ് ഹൈക്കമീഷണര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, ഡോളര്‍ക്കടത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മൂന്ന് മന്ത്രിമാര്‍ക്കും പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെ മൊഴി പരാമര്‍ശിച്ചിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ചത്.
ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർക്കും മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കും പങ്കുണ്ടെന്ന് കസ്റ്റംസ് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകിയത്. 12ന് കസ്റ്റംസ് ആസ്ഥാനത്ത് എത്താനായിരുന്നു നോട്ടീസ്.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലുള്ള സത്യവാങ്മൂലമാണ് കസ്റ്റംസ് കമ്മീഷണർ കോടതിയിൽ സമർപ്പിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്പീക്കറോട് നേരിട്ട് കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരാവാനാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്. ഇടപാടുകൾ മുഖ്യമന്ത്രിയുടേയും സ്പീക്കറുടേയും നിർദേശപ്രകാരമാണ്. പല ഉന്നതർക്കും കമ്മീഷൻ കിട്ടിയെന്നും സ്വപ്ന മൊഴിയിൽ പറയുന്നു.