Connect with us

ആരോഗ്യം

പതിവായി ഉറക്കം കുറയുന്നത് ക്യാൻസറിന് സാധ്യതയൊരുക്കുമോ?

Published

on

Screenshot 2023 12 14 200831

ക്യാൻസര്‍ രോഗം, നമുക്കറിയാം സമയബന്ധിതമായി കണ്ടെത്താൻ കഴിഞ്ഞാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. പലപ്പോഴും ക്യാൻസര്‍ സമയത്തിന് കണ്ടെത്താൻ സാധിക്കുന്നില്ലെന്നതാണ് ചികിത്സയും രോഗമുക്തിയും സങ്കീര്‍ണമാക്കുന്നത്.

അതുപോലെ തന്നെ ക്യാൻസര്‍ പ്രതിരോധത്തിന്‍റെ കാര്യത്തിലും നമ്മുടെ സമൂഹത്തില്‍ പല വീഴ്ചകളും സംഭവിക്കുന്നുണ്ട്. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം എന്നിവയടക്കം ആരോഗ്യകരമായ ജീവിതരീതിയാണ് പിന്തുടരുന്നത് എങ്കില്‍ അത് ഒരു പരിധി വരെ ക്യാൻസറിനെ ചെറുക്കാൻ സഹായിക്കും. എന്നാല്‍ ജീവിതരീതികള്‍ മെച്ചപ്പെടുത്തുന്നതിലൂടെ മാത്രം ക്യാൻസറിനെ ചെറുക്കാനാകില്ല.

ഇത്തരത്തില്‍ ഉറക്കം കുറയുന്നതും ക്രമേണ ക്യാൻസറിലേക്ക് വഴിവയ്ക്കുമോ? പതിവായി ഉറക്കമില്ലാതാകുന്നതോ ആഴത്തിലുള്ള ഉറക്കം ലഭിക്കാതിരിക്കുന്നതോ എല്ലാം പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും അസുഖങ്ങളിലേക്കുമെല്ലാം നമ്മെ നയിക്കാം. ഇക്കൂട്ടത്തില്‍ ക്യാൻസറിനെയും നമ്മള്‍ ഭയപ്പെടേണ്ടതുണ്ട് എന്നാണ് പുതിയ ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അതേസമയം ഇതിനെ സമര്‍ത്ഥിക്കുംവിധത്തിലുള്ള പഠനങ്ങള്‍ വന്നിട്ടുമില്ല.
ക്യാൻസര്‍ പല – പല കാരണങ്ങള്‍ കൊണ്ട് പിടിപെടാം. ഇതില്‍ ജീവിതരീതികള്‍ക്ക് വലിയ പങ്കുണ്ടെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. അങ്ങനെ വരുമ്പോള്‍ ഉറക്കത്തിനും ഇതില്‍ പങ്കുണ്ടാകാം. അതുപോലെ ഉറക്കക്കുറവ് നേരിട്ടുതന്നെ ചില ആരോഗ്യപ്രശ്നങ്ങള്‍ക്കും അസുഖങ്ങള്‍ക്കും കാരണമാകാറുണ്ടല്ലോ, ഇവ പിന്നീട് വീണ്ടും മറ്റ് പല പ്രശ്നങ്ങളിലേക്കും നയിക്കാം. ഇങ്ങനെ പരോക്ഷമായി പലവിധത്തില്‍ ഉറക്കം ക്യാൻസര്‍ അടക്കമുള്ള രോഗങ്ങളുമായി ബന്ധപ്പെട്ട് തന്നെയാണ് കിടക്കുന്നത്.

ആറ് മണിക്കൂറിലും കുറവാണ് രാത്രിയില്‍ പതിവായി ഉറങ്ങുന്നതെങ്കിലും പകല്‍സമയത്ത് ഇതിന് പകരമായി ഉറങ്ങുന്നില്ല എങ്കിലും ഭാവിയിലെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഒരു പഠനം പറയുന്നത്. ഇന്ത്യയിലാണെങ്കില്‍ 59 ശതമാനം പേരും രാത്രി 12 കഴിയാതെ ഉറങ്ങാൻ പോകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നത്.

രാത്രി 10-നും 11-നും ഇടയിലെങ്കിലും ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. അതുപോലെ രാത്രിയില്‍ ഉറങ്ങാതെ ഫോണോ ഗാഡ്ഗെറ്റുകളോ ഉപയോഗിക്കുന്നതും മറ്റും വീണ്ടും ആരോഗ്യത്തിന് ദോഷകരമായി വരുമെന്നും ഇവര്‍ ഉപദേശിക്കുന്നു.

ഉറക്കം പതിവായി ഏഴ് മണിക്കൂറില്‍ താഴെയാണെങ്കില്‍ അത് അപര്യാപ്തം എന്നുതന്നെ പറയേണ്ടി വരും. മുറിഞ്ഞുമുറിഞ്ഞ് ഉറങ്ങുന്നതും ഓരോ ദിവസവും ഓരോ സമയത്ത് ഉറങ്ങുന്നതും എല്ലാം ക്രമേണ നമ്മളില്‍ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനത്തില്‍ മന്ദത- എന്നിവയെല്ലാം വരുത്തുന്നു. ഇത്തരം പ്രശ്നങ്ങളെല്ലാം തന്നെ ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതിലേക്ക് നീങ്ങാം. അതിനാല്‍ രാത്രിയില്‍ ദിവസവും ഏഴ് മണിക്കൂര്‍ ഉറക്കമെങ്കിലും ഉറപ്പിക്കേണ്ടതാണ്. ഇടയ്ക്കെല്ലാം ഈ പതിവില്‍ വീഴ്ച വരുന്നതില്‍ പ്രശ്നമില്ല. എന്നാല്‍ സ്ഥിരമായി വൈകി ഉറങ്ങുന്നത് ആരോഗ്യത്തിന് എല്ലാ അര്‍ത്ഥത്തിലും വലിയ വെല്ലുവിളി തന്നെയാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version