Connect with us

ആരോഗ്യം

ഉപ്പ് അധികം കഴിക്കരുത്, കാരണം ഇതാണ്

Screenshot 2023 11 08 200503

എല്ലാ കറികളിലും നാം ഉപ്പ് ചേർക്കാറുണ്ട്. കറി നന്നാവണമെങ്കിൽ ഉപ്പ് പാകത്തിന് വേണം. പക്ഷെ ഈ ഉപ്പിൻ്റെ ഉപയോഗം നല്ലതാണോ എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ചില ആളുകൾക്ക് എല്ലാത്തിനും ഒരൽപ്പം കൂടുതൽ ഉപ്പ് കഴിക്കുന്ന സ്വഭാവമുണ്ട്. എന്നാൽ ഈ അമിതമായ ഉപ്പിൻ്റെ ഉപയോഗം പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും

സോഡിയം എന്ന് ഘടകം ശരീരത്തിൽ കൃത്യമായി എത്തുന്നത് ഉപ്പിലൂടെയാണ്. എന്നാൽ ഉപ്പ് അമിതമായി കഴിച്ചാൽ അത് പല ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ഉപ്പ് അമിതമായി കഴിക്കുന്നത് പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം പറയുന്നു.

ഉപ്പ് പരിമിതപ്പെടുത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയർന്ന രക്തസമ്മർദ്ദവും കുറയ്ക്കും. മാത്രമല്ല, ഉപ്പ് ഒഴിവാക്കുന്നത് ടൈപ്പ് -2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു. യുഎസിലെ തുലെയ്ൻ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്ത് ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ ​ഗവേഷകരമാണ് ഇതിനെ കുറിച്ച് പഠനം നടത്തിയത്.

അമിതഭാരം, ഉദാസീനമായ ജീവിതശൈലി, പ്രമേഹത്തിന്റെ കുടുംബചരിത്രം, ഫാറ്റി ലിവർ എന്നിവയെല്ലാം പ്രമേ​ഹ സാധ്യത വർദ്ധിപ്പിക്കുന്നു. പഠനത്തിനായി യുകെ നാഷണൽ ഹെൽത്ത് സർവീസിലെ 500,000-ത്തിലധികം വ്യക്തികളുടെ ആരോഗ്യ ഡാറ്റാബേസായ യുകെ ബയോബാങ്കിനെ ആശ്രയിച്ചു.

402,000 പേരുടെ സാമ്പിളിൽ നിന്ന് ദീർഘകാല ഉപ്പ് കഴിക്കുന്നതിനെക്കുറിച്ച് ചോദിക്കുന്ന ചോദ്യാവലികളിൽ നിന്നുള്ള ഡാറ്റ ഗവേഷകർ ഉപയോഗിച്ചു. അവരിൽ 13,120 പേർക്ക് ഏകദേശം 12 വർഷത്തിനിടെ പ്രമേഹം പിടിപെട്ടതായി കണ്ടെത്തി.

ഭക്ഷണത്തിൽ ഉപ്പ് ചേർക്കുന്നവർക്ക് 13 ശതമാനം കൂടുതൽ അപകടസാധ്യതയുണ്ടെന്ന് പഠനത്തിൽ പറയുന്നു.
എപ്പോഴും ഉപ്പ് ചേർത്ത ഭക്ഷണം കഴിക്കുന്നവർക്ക് പ്രമേഹം വരാനുള്ള സാധ്യത 39 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം16 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം17 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം18 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version