Connect with us

കേരളം

സൈഡ് നൽകുന്നതിനെ ചൊല്ലി തർക്കം; കോഴിക്കോട് യുവതിയെ പൊലീസുകാരൻ മർദിച്ചു

Published

on

Kozhikode woman beaten by policeman

കോഴിക്കോട് യുവതിക്കും കുടുംബത്തിനും നേരെ പൊലീസുകാരന്റെ മർദനം. നടക്കാവ് എസ്ഐയ്ക്കും സംഘത്തിനും എതിരെയാണ് പരാതി. എടക്കര ചീക്കിലോട് വാഹനം സൈഡ് നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് മർദനത്തിന് കാരണം. യുവതിയും കുടുംബവും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട് അത്തോളി സ്വദേശിനിയും മനശാസ്ത്രജ്ഞയുമായ അഫ്ന അബ്ദുൾ നാഫി(30)നാണ് മർദനത്തിന് ഇരയായത്. ഒരു ഫാമിലി ഫങ്ക്ഷനിൽ പങ്കെടുത്ത ശേഷം മുക്കത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഇതിനിടയിലായിരുന്നു മർദനം. യുവതിയുടെ അടിനാഭിയിൽ തൊഴിച്ചെന്നാണ് ആരോപണം. ഭർത്താവിനും ക്രൂരമായ മർദനമേറ്റു.

പൊലീസുകാരൻ മദ്യപിച്ചിരുന്നതായി യുവതി ആരോപിക്കുന്നു. എസ്ഐയും സംഘവും അസഭ്യം പറഞ്ഞതായും യുവതി ട്വന്റി ഫോറിനോട് പറഞ്ഞു. സംഭവത്തിൽ കാക്കൂർ സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസുകാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉടൻ നടപടിയെടുക്കുമെന്നും ഡിസിപി അറിയിച്ചു. വിഷയം പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ രാജ്പാൽ മീണ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version