കേരളം
പാഠ്യപദ്ധതി ശില്പശാലയില്‍ വിയോജിപ്പ്; നാലുവര്‍ഷ ബിരുദം നീളും
നാലുവര്‍ഷ ബിരുദസംവിധാനം നടപ്പാക്കുന്നതിന് തിടുക്കം വേണ്ടെന്ന് കോളേജ് പാഠ്യപദ്ധതി ശില്പശാലയില്‍ പൊതു അഭിപ്രായം. വിശദമായ ചര്‍ച്ചകള്‍ക്കുശേഷം നടപ്പാക്കിയാല്‍ മതിയെന്ന് ഇടത് വലത്അധ്യാപക സംഘടനകളും എസ്എഫ്‌ഐയും ആവശ്യപ്പെട്ടു. കൂടാതെ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാന്‍ ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ തിടുക്കം കാണിക്കുന്നതായും വിമര്‍ശനമുയര്‍ന്നു.
ദേശീയ വിദ്യാഭ്യാസനയത്തിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കിത്തുടങ്ങിയെന്ന് കൗണ്‍സില്‍ ഉപാധ്യക്ഷന്‍ ഡോ. രാജന്‍ ഗുരുക്കള്‍ ശില്പശാലയുടെ ഉദ്ഘാടനച്ചടങ്ങില്‍ പറഞ്ഞു. എന്നാല്‍ ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ഇതില്‍ വിയോജിച്ച് അറിയിച്ചു. ഇതിന് പുറമെ ഇടത് അനുകൂല അധ്യാപക സംഘടനകളും കൗണ്‍സിലിന്റെ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചു. ശില്പശാലയിലെ അഭിപ്രായങ്ങള്‍ പരിഗണിച്ച് കരിക്കുലം കമ്മിറ്റി അന്തിമതീരുമാനമെടുക്കുമെന്ന് ആര്‍ ബിന്ദു വ്യക്തമാക്കി.
സംഭവത്തില്‍ എകെജിസിടിയും എകെപിസിടിഎയും പ്രതികരണവുമായി രംഗത്തെത്തി. ചര്‍ച്ചകളിലൂടെ മാത്രമേ പരിഷ്‌കാരം നടപ്പാക്കാവു. ദേശീയ വിദ്യാഭ്യാസനയം വേഗത്തില്‍ നടപ്പാക്കാനാണ് കൗണ്‍സിലിന്റെ ശ്രമമെന്നും പരിഷ്‌കാരത്തിന് തടസ്സംനില്‍ക്കുന്നത് അധ്യാപകരാണെന്ന സമീപനം തിരുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. അതേസമയം നാലാംവര്‍ഷം ഗവേഷണമടക്കമുള്ള കാര്യങ്ങളിലേക്കു കടക്കാന്‍ നിലവിലെ സൗകര്യംപോരെന്ന് പ്രതിപക്ഷസംഘടനയായ കെപിസിടിസി പ്രസിഡന്റ് ഡോ. ഉമര്‍ ഫാറൂഖ് ചോദിച്ചു.
സംഭവത്തില്‍ വിമര്‍ശനവുമായി എസ്എഫ്‌ഐയും രംഗത്തെത്തി. ആദ്യം വേണ്ടത് പരീക്ഷാപരിഷ്‌കാരമാണെന്നും നാലുവര്‍ഷ ബിരുദത്തിലേക്കുമാറാന്‍ അധ്യാപകര്‍തന്നെ കഴിവാര്‍ജിച്ചിട്ടില്ലെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പ്രതികരിച്ചു.