കേരളം
സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്ന് വൈകിട്ട് മെഡിക്കൽ ബോർഡ് യോഗം
സംവിധായകൻ സിദ്ദിഖിന്റെ നില ഗുരുതരാവസ്ഥയിൽ തുടരുകയാണെന്ന് റിപ്പോർട്ട്. ഇപ്പോഴും എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. 24 മണിക്കൂറാണ് നിരീക്ഷണം. അതുകഴിഞ്ഞ് റിവ്യൂ യോഗം ചേർന്നതിന് ശേഷം ആരോഗ്യസ്ഥിതിയെക്കുറിച്ച് വിവരങ്ങൾ പുറത്തുവിടും. ഇന്ന് വൈകിട്ടാണ് മെഡിക്കൽ ബോർഡ് യോഗം ചേരുന്നത്.
ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം കഴിഞ്ഞ മാസം പത്താം തിയതിയാണ് സിദ്ദിഖിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരു മാസത്തോളമായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണ് സ്ഥിതി ഗുരുതരാവസ്ഥയിലാക്കിയത്.