Connect with us

വിനോദം

വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു

Published

on

മലയാളത്തിന്റെ വിഖ്യാത സംവിധായകൻ കെഎസ് സേതുമാധവൻ അന്തരിച്ചു. 90 വയസായിരുന്നു. ഇന്നു പുലർച്ചെ ചെന്നൈയിലെ കോടമ്പാക്കത്തുള്ള വീട്ടിൽ വച്ചായിരുന്നു അന്ത്യം. വാർധക്യസഹചമായ അസുഖങ്ങളെ തുടർന്നാണ് മരണം. ഓടയിൽ നിന്ന്, യക്ഷി ഉൾപ്പടെയുള്ള നിരവധി ക്ലാസിക് സിനിമകളുടെ ശിൽപിയാണ് സേതുമാധവൻ.

മലയാള സിനിമാ മേഖലയ്ക്ക് അടിത്തറപാകിയ സംവിധായകനാണ് സേതുമാധവൻ. 1960ൽ സിനിമയിലേക്ക് എത്തിയ അദ്ദേഹം 60ഓളം സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. ഓപ്പോൾ, ചട്ടക്കാരി, അരനാഴിക നേരം, കടൽപാലം, പണിതീരാത്ത വീട്, അനുഭവങ്ങൾ പാളിച്ചകൾ, പുനർജന്മം തുടങ്ങിയവയാണ് പ്രധാന സിനിമകൾ. 1991 ൽ ഇറങ്ങിയ വേനൽ കിനാവുകളാണ് മലയാളത്തിലെ അവസാന ചിത്രം.

1931ൽ പാലക്കാടാണ് സേതുമാധവൻ ജനിക്കുന്നത്. കെ രാംനാഥിന്റെ സഹസംവിധായകനായാണ് സിനിമയിലേക്ക് എത്തിയത്. 1960ൽ പുറത്തിറങ്ങിയ വിരവിജയയിലൂടെയാണ് സ്വതന്ത്ര്യ സംവിധായകനായി. അച്ഛനും ബാപ്പയും എന്ന സിനിമയ്ക്ക് മികച്ച ചിത്രത്തിനുള്ള ദേശിയ പുരസ്കാരം ലഭിച്ചു.

കൂടാതെ തമിഴ് സിനിമയായ മറുപക്കത്തിനും തെലുങ്ക് സിനിമ സ്ത്രീയ്ക്കും ദേശിയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. നാലു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കി. 2009ൽ ജെസി ഡാനിയൽ പുരസ്കാരം നൽകി അദ്ദേ​ഹത്തെ ആദരിച്ചിരുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം4 months ago

എല്ലാവരും സംഭാവന നല്‍കണമെന്ന് വിഡി സതീശന്‍; വീണ്ടും ഭിന്നത

കേരളം4 months ago

3 കോടി കൂടി; ഊര്‍ജ്ജവും ആശ്വാസവുമായി മോഹന്‍ലാല്‍

കേരളം4 months ago

ബെയ്‌ലി പാലം നിർമ്മിക്കാൻ നേതൃത്വം നൽകിയ ഇന്ത്യൻ ആർമിയിലെ പെൺകരുത്ത്

കേരളം4 months ago

ലെഫ്റ്റനന്‍റ് കേണൽ മോഹൻലാൽ ഇന്ന് വയനാട്ടിലേക്ക്, ക്യാമ്പുകളിൽ കഴിയുന്നവരെയും കാണും

കേരളം4 months ago

ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ

കേരളം4 months ago

ഉരുൾപൊട്ടൽ പ്രഭവകേന്ദ്രം 1550 മീറ്റര്‍ ഉയരത്തില്‍; ISRO സാറ്റലൈറ്റ് ചിത്രം പുറത്ത്

കേരളം4 months ago

ഉരുൾപൊട്ടലിൽ 49 കുട്ടികൾ കാണാതാവുകയോ മരിക്കുകയോ ചെയ്തു; വിദ്യാഭ്യാസ മന്ത്രി

കേരളം4 months ago

ദുരന്തമേഖലയിൽ ശാസ്ത്രജ്ഞർക്ക് വിലക്ക്? വിവാദ സർക്കുലർ പിൻവലിച്ചു,

കേരളം4 months ago

തിരച്ചിൽ ആറു മേഖലകളിലായി; ചാലിയാർ പുഴയുടെ 40 കിലോമീറ്റർ ചുറ്റളവിലും പരിശോധന

കേരളം4 months ago

വയനാടിനായി മന്ത്രിസഭാ ഉപസമിതി; തീരുമാനങ്ങള്‍ വിശദീകരിച്ച് മുഖ്യമന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version