ആരോഗ്യം
ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ഡയറ്റില്‍
ആർത്തവകാലം പലർക്കും വേദനയുടെ ദിവസങ്ങളാണ്. ശാരീരിക വേദനയോടൊപ്പം ഹോർമോണുകളുടെ അസന്തുലിതാവസ്ഥ മൂലമുണ്ടാകുന്ന മാനസിക പ്രശ്നങ്ങളും പലര്‍ക്കുമുണ്ട്. ഈ സമയത്ത് ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
ഒന്ന്…
ഓട്സ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. സിങ്ക്, മഗ്നീഷ്യം, വിറ്റാമിന്‍ ബി1 തുടങ്ങിയവ അടങ്ങിയ ഓട്സ് കഴിക്കുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ നല്ലതാണ്.
രണ്ട്…
പാല്‍, തൈര് തുടങ്ങിയ പാലുല്‍പ്പന്നങ്ങളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യവും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.
മൂന്ന്…
ഫാറ്റി ഫിഷാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിന്‍ ഇയും അടങ്ങിയ ഫാറ്റി ഫഷ് കഴിക്കുന്നതും ഈ സമയത്ത് നല്ലതാണ്.
നാല്…
വെള്ളം ധാരാളം കുടിക്കേണ്ടതും അത്യാവിശ്യമാണ്. ആര്‍ത്തവസമയത്തെ വേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇത് സഹായിക്കും.
അഞ്ച്…
സുഗന്ധവ്യജ്ഞനങ്ങൾ ആണ് അഞ്ചാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഞ്ഞള്‍, ജീരകം തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.
ആറ്…
ഓറഞ്ചാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആര്‍ത്തവസമയത്തെ വേദന കുറയ്ക്കാൻ സഹായിക്കും.
ഏഴ്…
ഡാര്‍ക്ക് ചോക്ലേറ്റാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍, ഫൈബര്‍, അയേണ്‍, സിങ്ക്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ആര്‍ത്തവ കാലത്ത് കഴിക്കുന്നതും നല്ലതാണ്.