കേരളം
സംസ്ഥാനത്ത് ഡീസൽ വിലയിൽ വീണ്ടും വർധന; ലീറ്ററിന് 26 പൈസ കൂടി
സംസ്ഥാനത്ത് ഡീസൽ വിലയിൽ വീണ്ടും വർധന. ലീറ്ററിന് 26 പൈസയാണ് വർധിപ്പിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ഡീസൽ വിലയിൽ വർധനവുണ്ടാകുന്നത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ ഡീസലിന് 95 രൂപ 87 പൈസയാണ് വില. കൊച്ചിയിൽ 93 രൂപ 74 പൈസയും കോഴിക്കോട് 94 രൂപ 19 പൈസയുമാണ് ഇന്നത്തെ വില.
അതേസമയം പെട്രോൾ വിലയിൽ മാറ്റമില്ല. തിരുവനന്തപുരത്ത് പെട്രോൾ വില 104 രൂപയിലേക്ക് അടുക്കുകയാണ്. 103 രൂപ 42 പൈസയാണ് ഒരു ലിറ്ററിന് വില. എറണാകുളത്ത് 101.18 രൂപയും കോഴിക്കോട് 101.61 രൂപയുമാണ് പെട്രോൾ നിരക്ക്
ആഗോള വിപണിയിൽ ബ്രെൻറ് ക്രൂഡോയിലിൻറെ വില 0.84 ഡോളർ ഉയർന്നു. ബാരലിന് 78.09 ഡോളറാണ് ബ്രെൻറ് ക്രൂഡിൻറെ വില. വരും ദിവസങ്ങളിലും അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വർധിക്കാനാണ് സാധ്യത.