ആരോഗ്യം
പ്രമേഹ രോഗികള്‍ കഴിയ്ക്കണം ബ്ലാക് റൈസ്
പ്രമേഹം പാരമ്പര്യ രോഗമെന്നും ജീവിതശൈലീ രോഗമെന്നുമെല്ലാം പറയാം. ഇന്ന് കുട്ടികളെ വരെ ബാധിയ്ക്കുന്ന രോഗമെന്നും പറയാം. കാരണം മാറുന്ന ഭക്ഷണ, ജീവിത ശൈലികള്‍ തന്നെ. പ്രമേഹത്തിന്റെ ഏറ്റവും വലിയ ശത്രു ഭക്ഷണം തന്നെയാണ്. മധുരം, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയെല്ലാം പ്രമേഹ രോഗികള്‍ക്ക് ദോഷമാണ്. ചോറ്, അരി പൊതുവേ പ്രമേഹത്തിന് നല്ലതല്ലെന്നു പറയും.
ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ഇതിനാല്‍ തന്നെ അരി ഭക്ഷണം കഴിവതും കുറയ്ക്കാന്‍ പ്രമേഹ രോഗികളോട് ആവശ്യപ്പെടാറുണ്ട്. ഇതില്‍ ചോറ് മാത്രമല്ല, അരി വിഭവങ്ങള്‍ എല്ലാം തന്നെ പെടും.
എന്നാല്‍ പ്രമേഹത്തിന് മരുന്നാക്കാവുന്ന ഒരു അരിയുമുണ്ട്. ബ്ലാക് റൈസ് അഥവാ കറുത്ത അരിയാണിത്. പേര് സൂചിപ്പിയ്ക്കുന്നതു പോലെ കറുത്ത നിറത്തിലെ അരി തന്നെയാണിത്. പര്‍പ്പിള്‍ റൈസ് എന്നും ഇതറിയപ്പെടുന്നു. കാരണം വേവിച്ച് കഴിഞ്ഞാല്‍ ഇത് പര്‍പ്പിള്‍ നിറത്തിലാകും.
ഇത് തന്നെയാണ് പേരിന് പുറകില്‍. ഇതിലെ ആന്റി ഓക്സിഡന്റായ ആന്തോസയാനിന് എന്ന വസ്തുവാണ് ഇതിന് ഈ നിറം നല്‍കുന്നത്. പ്രോട്ടീന്‍, മഗ്നീഷ്യം, അയേണ്‍, ഫൈബര്‍ എന്നിവയെല്ലാം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കലുകളോട് പൊരുതി കോശനാശം തടയുന്നു. ഇത് ഗ്ലൂട്ടെന്‍ രഹിതമായ ഒന്നാണ്. ഇത് ഗ്ലൂട്ടെന്‍ പ്രശ്നങ്ങളുള്ളവര്‍ക്ക് കഴിയ്ക്കാവുന്ന ഒന്നാണ്. ഇതു പോലെ സീലിയാക് പ്രശ്നങ്ങളുള്ളവര്‍ക്കും ഇത് നല്ലതാണ്.
പ്രമേഹ രോഗികള്‍ക്ക് ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് സാധ്യതയേറെയാണ്. ഇതില്‍ നിന്നും രക്ഷ നല്കുന്ന ഒന്ന് കൂടിയാണ് ബ്ലാക് റൈസ്. ചോറ് കഴിയ്ക്കാതെ പറ്റില്ലെന്നുള്ള പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലൊരു പ്രതിവിധി കൂടിയാണ്.