Uncategorized
മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് കെ എസ്യു
മലപ്പുറത്ത് ആത്മഹത്യ ചെയ്ത ദേവികയുടെ കുടുബത്തെ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം എന്ന് കെ എസ്യു. യാതൊരു മുന്നൊരുക്കങ്ങളും ഇല്ലാതെ ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസിന്റെ രക്തസാക്ഷിയാണ് ദേവിക. സര്‍ക്കാര്‍ കുടുംബത്തെ കരിവാരി തേക്കാന്‍ ശ്രമിക്കുകയാണെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ അഭിജിത്ത് ആരോപിച്ചു.
വിദ്യാലയങ്ങളില്‍ പാഠപുസ്തകങ്ങള്‍ എത്താന്‍ വൈകുന്നത് സര്‍ക്കാരിന്റെ വീഴ്ചയാണ്. ഓണ്‍ലൈന്‍ ക്ലാസിലെ അവ്യക്തതകള്‍ പരിഹരിക്കണം. എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉയര്‍ത്തി നാളെ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്ന് കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ കെ അഭിജിത് പറഞ്ഞു.