Connect with us

Kerala

ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി; സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്

Published

on

വര്‍ക്കല ശിവഗിരിയുടെ വികസനത്തിന് 70 കോടിയുടെ കേന്ദ്രപദ്ധതി ഉടനെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തൊണ്ണൂറാമത് ശിവഗിരി മഹാ തീര്‍ത്ഥാടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സന്യാസിമാരാണ് രാജ്യത്തിന്റെ പൈതൃകവും സംസ്‌കാരവും സംരക്ഷിക്കുന്നത്. അയല്‍രാജ്യങ്ങളുമായി മികച്ച ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ രാജ്യസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു.

നമുക്ക് സുഹൃത്തുക്കളെ മാറ്റാം, എന്നാല്‍ അയല്‍ക്കാരെ മാറ്റാന്‍ കഴിയില്ലെന്ന മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പരാമര്‍ശം രാജ്‌നാഥ് സിങ് അനുസ്മരിച്ചു. ഇതുകൊണ്ടു തന്നെ സമാധാനപരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ മരണത്തില്‍ കേന്ദ്രമന്ത്രി ആദരാഞ്ജലി അര്‍പ്പിച്ചു.

Advertisement
Continue Reading