കേരളം
കൊവിഡ് വ്യാപനം : സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം
സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. വാരാന്ത്യത്തിൽ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും.
അവശ്യ സർവീസുകൾ മാത്രമാകും അനുവദിക്കുക.മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സുപ്രധാനമായ തീരുമാനം എടുത്തത്. സർക്കാർ സ്ഥാപനങ്ങളിൽ ഒരേ സമയം പകുതി ജീവനക്കാർ മാത്രം ആകും ജോലി ചെയ്യുക.
വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാൻ ആണ് സർക്കാർ നീക്കം.ഇതിനായി സ്വകാര്യ മേഖലയിലും വർക്ക് ഫ്രം ഹോം ഏർപ്പെടുത്തണമെന്ന് നിർദേശം നൽകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇനി മുതൽ ഓൺലൈൻ ക്ലാസുകൾ മാത്രം ആകും ഉണ്ടാകുക .വാക്‌സിൻ വിതരണത്തിന് ഓൺലൈൻ വഴി ബുക്കിംഗ് ചെയ്യണം എന്നും ഉന്നതതല യോഗത്തിൽ തീരുമാനം എടുത്തു.