കേരളം
ഇന്ധനവിലക്കൊപ്പം പച്ചക്കറിയുടെ വിലയിലും അനുദിനം വര്‍ദ്ധനവ്
ഇന്ധനവിലക്കൊപ്പം പച്ചക്കറിയുടെ വിലയിലും അനുദിനം വര്‍ദ്ധനവ്, സാധാരണക്കാര്‍ നെട്ടോട്ടത്തില്‍.. ഒരാഴ്ച മുമ്ബ് 80 രൂപ ഉണ്ടായിരുന്ന ചെറിയ ഉള്ളിയുടെ വില 150 രൂപയായി. സവാളയുടെയും വെളുത്തുള്ളിയുടെ വിലയും കുതിച്ച് ഉയരുകയാണ്.
സവാളക്ക് കിലോഗ്രാമിന് 55 രൂപ നല്‍കണം. വെളുത്തുള്ളിക്ക് 150 രൂപയായി. മുരിങ്ങക്ക ഉള്‍പ്പെടെയുള്ള എല്ലാ പച്ചക്കറികള്‍ക്കും വില കൂടുകയാണ്. ഉല്‍പാദനക്കുറവാണ് വിലവര്‍ധനവിന് കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍നിന്നാണ് പച്ചക്കറി നാട്ടിലേക്ക് എത്തുന്നത്. അനുദിനം ഉയരുന്ന ഇന്ധന വിലവര്‍ധനയും വിലക്കയറ്റത്തിന് കാരണമാകുന്നു. വെണ്ടക്ക, തക്കാളി, പാവക്ക, പടവലം എന്നീ പച്ചക്കറിയുടെ വിലയും ഒരാഴ്ചക്കിടെ ഉയര്‍ന്നിട്ടുണ്ട്.