Connect with us

ദേശീയം

അഖിലേന്ത്യാ ബിരുദ പ്രവേശനം; സമയപരിധി നീട്ടി

Published

on

cuet 2024
Image credit: adda247

ബിരുദ പ്രവേശനത്തിനുള്ള അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള സമയപരിധി നീട്ടി. സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായി യുജിസി ചെയര്‍മാന്‍ എം ജഗദീഷ് കുമാര്‍ അറിയിച്ചു. ഇന്ന് രാത്രി 11 മണിക്ക് സമയപരിധി അവസാനിക്കാനിരിക്കേയാണ് അപേക്ഷാതീയതി നീട്ടിയത്.

അഖിലേന്ത്യാ സര്‍വകലാശാല പ്രവേശന പരീക്ഷയ്ക്ക് മാര്‍ച്ച് 31 രാത്രി 9.50 വരെ അപേക്ഷിക്കാവുന്നതാണെന്ന് ജഗദീഷ് കുമാര്‍ അറിയിച്ചു. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥന മാനിച്ചാണ് സമയപരിധി നീട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. മെയ് 15 മുതല്‍ 31 വരെ പരീക്ഷ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.

കേന്ദ്ര, സംസ്ഥാന, കല്‍പ്പിത, സ്വകാര്യ സര്‍വകലാശാലകളിലേക്കുള്ള ബിരുദ പ്രവേശനത്തിന് 2022ലാണ് പൊതു പരീക്ഷ ആരംഭിച്ചത്. പതിവില്‍ നിന്ന് മാറി വ്യത്യസ്ത വിഷയങ്ങള്‍ക്ക് എഴുത്തുപരീക്ഷയ്ക്ക് പുറമേ കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയും ഉള്‍പ്പെടുത്തി പരിഷ്‌കരിച്ചിട്ടുണ്ട്.

CUET എന്നത് കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റാണ്, ഇത് രാജ്യത്തുടനീളമുള്ള വിവിധ കേന്ദ്ര, സംസ്ഥാന, സ്വകാര്യ സർവ്വകലാശാലകളിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയാണ്. CUET ഇന്ത്യയിലുടനീളമുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും ഒരു പൊതു പ്ലാറ്റ്‌ഫോമും തുല്യ അവസരവും വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയിലുടനീളമുള്ള സെൻട്രൽ, സ്റ്റേറ്റ്, പ്രൈവറ്റ്, ഡീംഡ് സർവകലാശാലകൾ നൽകുന്ന ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി എൻടിഎ ഈ പ്രവേശന പരീക്ഷ നടത്തുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസി കോമൺ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് – അണ്ടർ ഗ്രാജുവേറ്റ് (CUET UG 2024) 2024 മെയ് 15 നും 2024 മെയ് 31 നും ഇടയിൽ നടത്താൻ പോകുന്നു. CUET UG 2024 ഇന്ത്യയിലെ 300-ലധികം നഗരങ്ങളിൽ 13 വ്യത്യസ്ത മാധ്യമങ്ങളിൽ നടക്കും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം2 days ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം2 days ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം2 days ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം3 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version