കേരളം
സഞ്ചാരം തടഞ്ഞ് ക്രൂരത; വയോധികയുടെ വീട്ടിലേക്കുള്ള വഴിയടച്ച് അയല്‍വാസി
വയോധികയുടെ വീട്ടിലേക്കുള്ള വഴിയടച്ച് അയല്‍വാസി. പിറവം ഇലഞ്ഞി ഒന്നാം വാർഡ് മലയിൽ വീട്ടിൽ മറിയക്കുട്ടിയെന്ന 76 കാരിയുടെ വീട്ടിലേക്കുള്ള വഴിയാണ് മുള്ളുവേലിയിട്ട് അടച്ചത്.വീടിനടുത്തെ റബ്ബര്‍ തോട്ട ഉടമ കടവന്ത്ര സ്വദേശി അരുൺ എബ്രാഹം ആണ് വേലി സ്ഥാപിച്ചത്.കോടതിയിൽ നിന്ന് അനുകൂല വിധി ഉണ്ടെന്ന് കാട്ടിയായിരുന്നു നീക്കം.
അടുത്തയിടെയാണ് എറണാകുളം സ്വദേശികൾ ഇവിടെ 60 സെൻ്റ് സ്ഥലം വാങ്ങിയത്. വഴിയടച്ചതിനാല്‍ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ് വയോധികയും കുടുംബവും. വിധവയായ വയോധിക കഴിഞ്ഞ 60 വർഷമായി ഈ വീട്ടിലാണ് താമസം. ഒപ്പം ഏക മകളായ ലിസലിനും ഭർത്താവുമുണ്ട്.വഴി കെട്ടിയടച്ച സംഭവത്തിൽ പിറവത്ത് നടന്ന നവകേരള സദസിൽ ഇവർ പരാതിയും നൽകിയിരുന്നു.