കേരളം
ആരോഗ്യമന്ത്രിയടക്കം പങ്കെടുക്കുന്ന അദാലത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ജനക്കൂട്ടം
ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തിൽ കൊറോണ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി. കണ്ണൂരിലാണ് മാനദണ്ഡങ്ങൾ പാലിക്കാതെ വൻ ജനക്കൂട്ടമുള്ളത്. തളിപ്പറമ്പിൽ നടക്കുന്ന അദാലത്തിൽ മന്ത്രിമാരായ ഇ പി ജയരാജൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരും പങ്കെടുക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂരിലും ഇരിട്ടിയിലും നടന്ന അദാലത്തുകളിലും കൊറോണ മാനദണ്ഡങ്ങൾ പാലിക്കപ്പെട്ടില്ലെന്ന് ആക്ഷേപമുയർന്നിരുന്നു.
കൊറോണ മാനദണ്ഡങ്ങൾ പാലിക്കാതെ ആളുകൾ കൂട്ടംകൂടിയെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുത്തവർക്കെതിരെ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായിരുന്നു കേസെടുത്തത്.