Covid 19
ആൾക്കൂട്ട സത്യപ്രതിജ്ഞ; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി
ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കേ 500 ലേറെ പേരെ പങ്കെടുപ്പിച്ചുള്ള പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് എതിരായ ഹർജി ഹൈക്കോടതി പരിഗണിക്കുന്നു. ഇത്തരത്തിൽ ചടങ്ങ് സംഘടിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിൽ ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ഇന്ന് ഉച്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.
സർക്കാർ നടപടി കൊവിഡ് നിയമങ്ങളുടെ ലംഘനം ആണെന്ന് ഹർജിക്കാരൻ വ്യക്തമാകുന്നു. ലോക്ഡൗൺ നിർദേശങ്ങൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും ചീഫ് സെക്രട്ടറിക്കും ദുരന്തനിവാരണ അതോറിറ്റിക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകണം എന്നുമാണ് ഹർജിക്കാരുടെ ആവശ്യം.
തൃശ്ശൂരിലെ ചികിൽസാ നീതി സംഘടന ജനറൽ സെക്രട്ടറി ഡോ. കെ. ജെ പ്രിൻസാണ് ഹർജി നൽകിയിരിക്കുന്നത്. അതേസമയം രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ സത്യപ്രതിജ്ഞ സ്ഥലത്തെ ജോലിക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ഇലക്ട്രിക്ക് ജോലിക്കു സഹായി ആയി എത്തിയ ആൾക്കാണ് രോഗം സ്ഥിരീകരിച്ചത്.
കൂടെ ഉണ്ടായിരുന്ന രണ്ട് പേർ നീരീക്ഷണത്തിലുമാണ്. അതേസമയം യുഎഡിഎഫിന്റെ സത്യപ്രതിജ്ഞാ ബഹിഷ്കരണത്തിനെതിരെ സി പി എം രംഗത്തെത്തി. യു ഡി എഫിന്റേത് തെറ്റായ തീരുമാനമാണെന്നും പ്രോട്ടോകോൾ പാലിച്ചാണ് സത്യപ്രതിജ്ഞ നടക്കുന്നതെന്നും എ കെ ബാലൻ പ്രതികരിച്ചു.