Connect with us

രാഷ്ട്രീയം

ഇപി ജയരാജന്‍ സംഘടന തലപ്പത്തേക്ക്; അഞ്ച് മന്ത്രിമാര്‍ മല്‍സരത്തിനുണ്ടാവില്ലെന്ന് സിപിഎം

Published

on

EPJAYARAJAN

രണ്ട് ടേം പൂര്‍ത്തിയാക്കിയവര്‍ മല്‍സരരംഗത്ത് നിന്ന് മാറി നില്‍ക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. ഇതോടെ അഞ്ച് മന്ത്രിമാര്‍ നിയമസഭ തിരഞ്ഞെടുപ്പ് മല്‍സര രംഗത്ത് നിന്ന് മാറി നില്‍ക്കേണ്ടിവരും. ഇപി ജയരാജന്‍, എ കെ ബാലന്‍, സി രവീന്ദ്രനാഥ്, ടി എം തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മല്‍സരിക്കേണ്ടതില്ല എന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം.

ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ച തോമസ് ഐസക്, ജി സുധാകരന്‍ എന്നിവര്‍ മല്‍സരിക്കേണ്ടതില്ല. ഇപി മല്‍സരത്തിനില്ല് എന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

ടേം വ്യവസ്ഥ ചിലര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുന്നത് ശരിയല്ല. വ്യവസ്ഥ എല്ലാവര്‍ക്കും ഒരു പോലെ ബാധകമാക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു. രണ്ട്
ടേം പൂര്‍ത്തിയാക്കിയവരെ മല്‍സരരംഗത്ത് നിന്ന് മാറ്റുകയാണെങ്കില്‍ പതിനഞ്ചോളം സിറ്റിങ് എംഎല്‍എമാര്‍ക്ക് മാറി നില്‍ക്കേണ്ടിവരും.

നാളെ നടക്കുന്ന സംസ്ഥാന സമിതിയില്‍ ജില്ലാ കമ്മിറ്റികള്‍ കൈമാറിയ സാധ്യത പട്ടികയില്‍മേല്‍ അന്തിമ തീരുമാനമുണ്ടാവും.
ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി പുറത്തുവരുന്നത്, ഇപി ജയരാജനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പദത്തിലേക്ക് പരിഗണിക്കുന്നു എന്നാണ്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം11 hours ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം14 hours ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം19 hours ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം19 hours ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം19 hours ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം21 hours ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം21 hours ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

കേരളം2 days ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version