കേരളം
പ്രവര്‍ത്തകരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങില്ല; കുറ്റിയാടിയില്‍ സിപിഎം വിശദീകരണയോഗം
കുറ്റിയാടി സീറ്റ് കേരള കോണ്‍ഗ്രസ്സിന് വിട്ടുകൊടുക്കുന്നതിനെതിരേ പ്രാദേശിതലത്തില്‍ രൂപപ്പെട്ട പ്രതിഷേധത്തെ കണക്കിലെടുക്കേണ്ടതില്ലെന്ന് സിപിഎം നേതൃത്വം.
കുന്നുമ്മല്‍ ഏരിയാകമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടിപ്രവര്‍ത്തകരെ ഇക്കാര്യം ബോധ്യപ്പെടുത്തുന്നതിനും എതിരാളികളുടെ വായടപ്പിക്കാനും കുറ്റിയാടിയില്‍ ശക്തിപ്രകടനം നടത്താനും പാര്‍ട്ടി തീരുമാനിച്ചു. മാര്‍ച്ച് 14നാണ് കുറ്റിയാടി ടൗണില്‍ ശക്തിപ്രകടനം നടത്തുക.
ജില്ലാ സെക്രട്ടറി പി മോഹനനും കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീമും പങ്കെടുത്ത യോഗമാണ് പാര്‍ട്ടി അണികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടെന്ന തീരുമാനമെടുത്തത്.
കെ പി കുഞ്ഞഹമ്മദ് കുട്ടിയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കണമെന്നും കേരള കോണ്‍ഗ്രസ്സിന് മണ്ഡലത്തില്‍ ഒരു സ്വാധീനമില്ലെന്നും ആരോപിച്ചാണ് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്.
വടകര, കുന്നുമ്മല്‍ ഏരിയാകമ്മിറ്റികളുടെ കീഴിലുള്ള മണ്ഡലമാണ് കുറ്റിയാടി.