Connect with us

Covid 19

കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപനം രൂക്ഷം; അപകട സാധ്യത കൂടതലെന്ന് വിദഗ്ധര്‍

yellow fungus

കൊവിഡിന്‍റെ ഡെല്‍റ്റാ വകഭേദം വ്യാപകമാവുന്നതില്‍ ആശങ്ക വ്യക്തമാക്കി വിദഗ്ധര്‍. ഡെല്‍റ്റാ വകഭേദം എന്ന് അറിയപ്പെടുന്ന ബി.1.617.2 വാണ് രാജ്യത്തെ കൊവിഡ് രണ്ടാം തരംഗം രൂക്ഷമാക്കിയതെന്നാണ് വിലയിരുത്തല്‍.

ആല്‍ഫാ വകഭേദത്തേക്കാള്‍ അപകടകാരിയും അതിവേഗത്തില്‍ വ്യാപിക്കുന്നതുമാണ് ഡെല്‍റ്റാ വകഭേദം. കഴിഞ്ഞ മാസമാണ് ഡെല്‍റ്റാ വകഭേദത്തെ ആശങ്ക പടര്‍ത്തുന്ന വകഭേദമെന്ന വിഭാഗത്തിലേക്ക് ലോകാരോഗ്യ സംഘടന ഉള്‍പ്പെടുത്തിയത്. ഡെല്‍റ്റാ വകഭേദം ബാധിക്കുന്ന കൊവിഡ് രോഗികളില്‍ മരണനിരക്ക് അധികമാണെന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

കഴിഞ്ഞ വര്‍ഷമാണ് ഈ വകഭേദത്തെ യുകെയില്‍ ആദ്യമായി കണ്ടെത്തിയത്. വയറിനുള്ളിലെ അസ്വസ്ഥത, കേള്‍ക്കാനുള്ള തകരാറ്, രക്തം കട്ടപിടിക്കല്‍ എന്നിവയടക്കമുള്ളതാണ് ഡെല്‍റ്റാ വകഭേദത്തിന്‍റെ പ്രത്യക്ഷമായി ലക്ഷണങ്ങള്‍. ആല്‍ഫ വകഭേദത്തിന് പുറമേ ബീറ്റ, ഗാമ വകഭേദങ്ങള്‍ ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും കണ്ടെത്തിയിരുന്നു.

ഒരു ലക്ഷണവും ഇല്ലാതിരിക്കുന്നതാണ് ഈ വകഭേദങ്ങളുടെ പ്രത്യേകത. 60ഓളം രാജ്യങ്ങളാണ് ഇതിനോടകം ഡെല്‍റ്റാ വകഭേദം കണ്ടെത്തിയത് വ്യക്തമാക്കിയത്. കൊവിഡ് വാക്സിനുകള്‍ക്ക് ഡെല്‍റ്റാ വകഭേദത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് ഗവേഷകര്‍ വിശദമാക്കുന്നത്.

ഇതുതന്നെയാണ് ഈ വകഭേദത്തിന്‍റെ അപകട സാധ്യത കൂട്ടുന്നതും. ആല്‍ഫാ വകഭേദത്തേക്കാള്‍ അന്‍പത് ശതമാനത്തിലധികം അപകടകാരിയാണ് ഡെല്‍റ്റ. ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്യുന്ന രോഗികളില്‍ രക്തം കട്ടപിടിക്കുന്നത് കൂടുന്നത് ഡോക്ടര്‍മാരേയും വലയ്ക്കുന്നുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version