കേരളം
ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍; ഡോക്ടര്‍മാർക്കും നഴ്സുമാർക്കും കൂട്ടത്തോടെ കൊവിഡ്
ഡോക്ടര്‍മാരും നഴ്സുമാരും കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയില്‍. പത്തു ദിവസത്തിനിടെ ആയിരത്തി എഴുപത്തൊന്ന് പേരാണ് രോഗബാധിതരായത്.
സുരക്ഷാ വസ്തുക്കളുടെ നിലവാരത്തെക്കുറിച്ചും ആശങ്ക ഉയരുകയാണ്. വാക്സിന് എടുത്തവര്‍ക്ക് ഗുരുതരാവസ്ഥയില്ലെന്നത് ആശ്വാസമാണ്. സംസ്ഥാനത്ത് പ്രതിദിനം 100 ലേറെ ആരോഗ്യപ്രവര്‍ത്തകരാണ് വൈറസ് ബാധിതരാകുന്നത്. വെറും അഞ്ചു ദിവസത്തിനിടെ 598 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്.
കൊവിഡ് രോഗികൾ കൂട്ടത്തോടെയെത്തുന്ന ആശുപത്രി അന്തരീക്ഷത്തില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വരുന്നതാണ് വാക്സിനെടുത്തിട്ടും രോഗബാധയ്ക്ക് കാരണമാകുന്നത്. ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും രണ്ടു ഡോസ് വാക്സിനും സ്വീകരിച്ചവരാണ്.
അതുകൊണ്ടുതന്നെ കൊവിഡ് പിടികൂടിയാലും ഗുരുതരമാകുന്നില്ല. അതേസമയം ഇവരില്‍ നിന്ന് വാക്സീന് ലഭിക്കാത്ത കുടുംബാംഗങ്ങളിലേയ്ക്ക് രോഗം പകരുമെന്നതാണ് ആശങ്ക.