Covid 19
12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാമോ…; വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍
കൊവിഡ് രണ്ടാം തരംഗം രാജ്യത്തെ പടര്‍ന്ന് പിടിക്കുന്നതിനിടെ, വരാനിരിക്കുന്ന കൊവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികളെയാണ് ഏറ്റവുമധികം രോഗം ബാധിക്കാന്‍ പോകുന്നത് എന്ന വാര്‍ത്തകള്‍ രക്ഷിതാക്കളില്‍ വലിയ ആശങ്കയാണ് ഉയര്‍ത്തുന്നത്.
അതിനിടെ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് പ്രമുഖ മരുന്ന നിര്‍മ്മാണ കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി എന്ന തരത്തില്‍ ഇന്റര്‍നെറ്റില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഇത് തെറ്റാണെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചു.
എന്നാല്‍ 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ അറിയിപ്പില്‍ പറയുന്നു. 12 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കി എന്ന തരത്തിലുള്ള ട്വീറ്റ് വ്യാജമാണ്.
അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ പോകരുതെന്ന് ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിലവില്‍ 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
സംസ്ഥാന സര്‍ക്കാര്‍ വിലകൊടുത്തു വാങ്ങിയ 3,50,000 ഡോസ് കൊവിഡ് വാക്‌സിന്‍ കേരളത്തിലെത്തി. 18 വയസ് മുതൽ 45 വയസ് വരെയുള്ളവർക്ക് സൗജന്യ വാക്സിൻ നൽകില്ലെന്നാണ് കേന്ദ്രസർക്കാർ സമീപനം. എന്നാൽ ഈ വിഭാഗത്തിലുള്ളവർക്കും സൗജന്യ വാക്സിൻ ലഭ്യമാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.