കേരളം
കൊവിഡ് നിയന്ത്രണം ലംഘിച്ച് ധ്യാനം; മൂന്നാറില്‍ നൂറിലേറെ പുരോഹിതര്‍ക്ക് കോവിഡ്
മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ പങ്കെടുത്ത നൂറിലധികം സിഎസ്‌ഐ പുരോഹിതര്‍ക്ക് കോവിഡ് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍. രണ്ട് വൈദികര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരണപ്പെട്ടു. കോവിഡ് ബാധിച്ച 5 പുരോഹിതര്‍ ഗുരുതാരവസ്ഥയിലാണെന്നും റിപ്പോര്‍ട്ടുകള്‍. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചായിരുന്നു ധ്യാനയോഗം.
കോവിഡ് ബാധിച്ച പുരോഹിതരാരും ഗുരുതരാവസ്ഥയില്‍ ഇല്ലെന്നാണ് ആശുപത്രി അധികൃതരുടെ സ്ഥിരീകരണം. കുറച്ചു പേര്‍ ഗുരുതരാവസ്ഥയില്‍ ഉണ്ടായിരുന്നെങ്കിലും അപകടനില തരണം ചെയ്തതായും ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യാ സെക്രട്ടറിയായ ജേക്കബ് മാത്യു അറിയിച്ചു. കോവിഡ് രണ്ടാംതരംഗത്തിന്റെ ഭാഗമായി മധ്യകേരള ധ്യാനം മാറ്റിവച്ചിരുന്നു. പക്ഷെ ദക്ഷിണ കേരള ധ്യാനം അധികൃതര്‍ രഹസ്യമായി നടത്തുകയായിരുന്നു. സര്‍ക്കാര്‍ നിയന്ത്രണങ്ങളനുസരിച്ച് യോഗത്തില്‍ 50 പേര്‍ക്ക് മാത്രമെ പങ്കെടുക്കാനാവു. ഈ സാഹചര്യത്തിലാണ് മധ്യകേരള ധ്യാനം മാറ്റിവച്ചതെന്നായിരുന്നു അധികൃതുരടെ വിശദീകരണം.
30 പുരോഹിതര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തായി ധ്യാനത്തില്‍ പങ്കെടുത്ത പങ്കെടുത്ത ഒരു പുരോഹിതന്‍ വ്യക്തമാക്കി. ചിലര്‍ രോഗമുക്തി നേടിയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം നടന്ന യോഗമായതിനാല്‍ നടപടി സ്വീകരിക്കാനാവില്ലെന്ന് തിരുവനന്തപുരം ഡിഎംഒ വ്യക്തമാക്കി. കഴിഞ്ഞ മാസം കോവിഡ് നിയന്ത്രണങ്ങള്‍ ശക്തമല്ലാത്ത സാഹചര്യത്തില്‍ കടുത്ത നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
മൂന്നാറിലെ ധ്യനകേന്ദ്രത്തിലെ വാര്‍ഷിക ധ്യാനയോഗത്തില്‍ അനാവശ്യ വിവാദമെന്ന് സിഎസ്ഐ സഭ അധ്യക്ഷൻ. 200 പേർക്ക് പങ്കെടുക്കാൻ അനുവാദമുണ്ടായിരുന്നു’. പങ്കെടുത്ത 24 പേർക്ക് കൊവിഡ് ബാധിച്ചെന്ന് സഭ സമ്മതിച്ചു.