Connect with us

Covid 19

മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമെന്ന് വിദഗ്ദ്ധ സമിതി; ഒക്ടോബറിനും നവംബറിനുമിടയില്‍ സാധ്യത

india covid 2

കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ഒക്ടോബറിനും നവംബറിനുമിടയില്‍ രാജ്യത്ത് കൊവിഡിന്‍റെ മൂന്നാം തരംഗം ആരംഭിക്കുമെന്ന് വിദഗ്ദ്ധ സമിതി മുന്നറിയിപ്പ് നല്‍കി. മൂന്നാം തരംഗത്തിലെ വ്യാപനം രോഗപ്രതിരോധ ശേഷിയെ സാരമായി ബാധിക്കും എന്ന് വിദഗ്ധ സമിതി അംഗം മനീന്ദര്‍ അഗര്‍വാള്‍ പറഞ്ഞു. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചു മുന്നോട്ടു പോയാല്‍ മൂന്നാം തരംഗത്തെ പ്രതിരോധിക്കാന്‍ ആകുമെന്നും സമിതി വ്യക്തമാക്കി.

രാജ്യത്ത് 24 മണിക്കൂറിനിടെ 43,071 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 955 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം സംസ്ഥാനത്ത് കൊവിഡിന്റെ മൂന്നാം വരവ് ഉണ്ടാകുമെന്ന് ആരോഗ്യവിഗ്ദ്ധർ വ്യക്തമാക്കി. കൂടുതൽ വേഗത്തിൽ വ്യാപിക്കാൻ കഴിയുന്നതും രോഗപ്രതിരോധശേഷിയെ മറികടക്കുന്ന തരത്തിൽ ജനിതകവ്യതിയാനം സംഭവിക്കുന്നതുമായ വൈറസുകളാണ് പുതിയ തരംഗത്തിന് കാരണമാകുന്നത്.

നിലവിലെ സാഹചര്യത്തിൽ രണ്ട് സാദ്ധ്യതകളുണ്ടെന്നും അതിൽ ഒന്നിലൂടെ അടുത്ത വ്യാപനഘട്ടം തുടങ്ങുമെന്നുമാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം കുറയുന്നതിനു മുൻപ് അടുത്ത തരംഗമുണ്ടാകുന്നതാണ് ആദ്യ സാദ്ധ്യത.

നിലവിലെ രോഗവ്യാപനം പരമാവധി ശമിച്ചതിനുശേഷം അടുത്ത തരംഗമുണ്ടാകാം എന്നതാണ് രണ്ടാമത്തെ സാദ്ധ്യത. ആദ്യ സാദ്ധ്യത ഒഴിവാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അത്തരമൊരു സ്ഥിതി ഉണ്ടായാൽ ആശുപത്രികളും മറ്റ് ആരോഗ്യസംവിധാനങ്ങളും പ്രതിസന്ധിയിലാകും. അതിനാൽ മൂന്നാം തരംഗം ഉണ്ടാകുന്നത് ദീർഘിപ്പിക്കണം. അതിനായി ആൾക്കൂട്ടങ്ങളും ഇടപഴകലുകളും പരമാവധി ഒഴിവാക്കി കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

വിവരാവകാശ അപേക്ഷകള്‍ ജനപക്ഷത്തുനിന്ന് കൈകാര്യം ചെയ്യണം : സംസ്ഥാന വിവരാവകാശ കമീഷണര്‍

കേരളം5 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം9 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം9 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version