കേരളം
ഗ്രാമീണ മേഖലകളിൽ വീടുകളിലെത്തി കൊവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര സർക്കാർ
ഗ്രാമീണ മേഖലകളിൽ വീടുകളിലെത്തി കൊവിഡ് പരിശോധന നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. ഗ്രാമീണ മേഖലകളിലെ സ്ഥിതി ആശങ്കാജനകമെന്നും കേന്ദ്രം നിരീക്ഷിച്ചു.
ഗ്രാമീണ മേഖലകളില്‍ കൊവിഡ് പരിശോധനയും ഓക്‌സിജന്‍ വിതരണവും കാര്യക്ഷമമാക്കണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. രാജ്യത്തെ കൊവിഡ് വ്യാപനം സംബന്ധിച്ചും വാക്‌സിനേഷന്‍ പ്രക്രിയയെക്കുറിച്ചും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം.
ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള പ്രദേശങ്ങളില്‍ പരിശോധന വര്‍ധിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ശരിയായ പരിശീലനം നല്‍കുന്നതിനോടൊപ്പം ഓക്‌സിജന്‍ കൃത്യമായി വിതരണം ചെയ്യണം.
ഗ്രാമ പ്രദേശങ്ങളില്‍ വീടുകളില്‍ എത്തി പരിശോധന നടത്തുന്ന രീതി വര്‍ദ്ധിപ്പിക്കണം. ഗ്രാമീണ മേഖലകളില്‍ ഓക്‌സിജന്‍ വിതരണം ശരിയായി നടക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു