ആരോഗ്യം
കോവിഡ് വ്യാപനം ഒരാഴ്ചയ്ക്കുള്ളിൽ 5.8 ശതമാനം കുറഞ്ഞു; ഇന്ന് കൂടുതൽ രോഗികൾ കോഴിക്കോട്, കണക്കുകൾ ഇങ്ങനെ
സംസ്ഥാനത്ത് ഇന്ന് 4650 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചപ്പോൾ കൂടുതൽ രോഗികളുള്ളത് കോഴിക്കോട് ജില്ലയിലാണ്. 602 പേർക്കാണ് ജില്ലയിൽ ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. എറണാകുളം, മലപ്പുറം, തൃശൂർ ജില്ലകളിൽ അഞ്ഞൂറിലധികം രോഗികളുണ്ട്. കോഴിക്കോട് 602, എറണാകുളം 564, മലപ്പുറം 529, തൃശൂർ 503 എന്നിങ്ങനെയാണ് ഇവിടങ്ങളിൽ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം.
കൊല്ലം 444, ആലപ്പുഴ 382, തിരുവനന്തപുരം 328, പത്തനംതിട്ട 317, കോട്ടയം 267, പാലക്കാട് 193, കണ്ണൂർ 176, വയനാട് 143, കാസർഗോഡ് 124, ഇടുക്കി 78 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4253 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 295 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 65,968 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.05 ആണ്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5841 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 58,606 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 9,67,630 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,47,780 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഒരാഴ്ചത്തെ കോവിഡ് കണക്കുകൾ താരതമ്യം ചെയ്യുമ്പോൾ രോഗവ്യാപനം കുറയുന്നതായാണ് സൂചനയെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ആഴ്ചത്തെ രോഗികളുടെ എണ്ണത്തിൽ നിന്ന് ഈ ആഴ്ച 5.8 ശതമാനം കുറവ് ഉണ്ടായെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.