കേരളം
കൊവിഡ് രോഗിയെ പീഡിപ്പിച്ച ക്കേസ്; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി
കൊവിഡ് രോഗിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച പ്രതി നൗഫലിന്റെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കോടതി തള്ളി.
സെപ്റ്റംബര്‍ 5നു രാത്രിയാണ് ആറന്മുളയ്ക്ക് അടുത്ത് നാല്ക്കാലിക്കല് പാലത്തിന് സമീപം കൊവിഡ് രോഗിയായ പെണ്‍കുട്ടിയെ ആംബുലന്‍സില്‍ പീഡിപ്പിച്ചത്.
വധ ശ്രമകേസില്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി പ്രതിയായ നൗഫലിനെ അന്നുരാത്രി തന്നെ പൊലീസ് പിടികൂടുകയും 47-ാം ദിവസം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
വിവാഹിതനായ പ്രതി കരുതികൂട്ടിയാണ് കൃത്യം നടത്തിയതെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.
പബ്ലിക് പ്രോസിക്യൂട്ടര്‍ നിരത്തിയ വാദങ്ങള്‍ മുഖവിലക്കെടുത്താണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.