ആരോഗ്യം
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത് 12,584 കോവിഡ് കേസുകൾ മാത്രം
രാജ്യത്ത് കോവിഡ് കേസുകളിൽ ഗണ്യമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിൽ 12,584 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ റിപ്പോർട്ട് ചെയ്ത ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.
സജീവ കോവിഡ് കേസുകൾ 2.16 ലക്ഷമായി കുറഞ്ഞു. 97 ശതമാനം രോഗികളും സുഖം പ്രാപിച്ചു
ഞായറാഴ്ച രാജ്യത്ത് 6.59 ലക്ഷം കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ആഗസ്ത് മൂന്നാം വാരത്തിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണിത്. തിങ്കളാഴ്ച 167 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യ 1.51 ലക്ഷത്തിലധികമായി.
അതേസമയം, രാജ്യത്ത് കോവിഡ് വാക്സിന് വിതരണത്തിന് തുടക്കമായി. കോവിഷീല്‍ഡ് വാക്സിന്റെ ആദ്യ ലോഡ് പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പുറപ്പെട്ടു.
ശീതീകരിച്ച മൂന്ന് ട്രക്കുകളിലായാണ് ആദ്യ ലോഡ് വാക്സിന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെ പുണെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.